താൾ:Padya padavali 7 1920.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨
പദ്യപാഠാവലി-ഏഴാംഭാഗം

അല്ലെങ്കിൽ നിന്നരികിൽവന്നിഹ വട്ടമിട്ടു
വല്ലാതിവൻനിലവിളിയ്ക്കുകയില്ലിദാനീം
11എന്നംഗമേകനിഹതീറു കൊടുത്തുപോയ്ഞാ-
നെന്നന്യകാമുകരെയൊക്കെമടക്കിയില്ലേ?
ഇന്നോമലേ! വിരവിലെന്നെവെടിഞ്ഞിടല്ലേ-
യെന്നൊക്കെയല്ലിബതവണ്ടു പുലമ്പിടുന്നു?
12ഹാ കഷ്ടമാവിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെനിന്നൊടൊരുമിച്ചു മരിച്ചു! നിത്യ
ശോകാൎത്തനായി നീയിരിപ്പതു നിഷ്ഫലംതാൻ
13ചത്തിടുമിപ്പൊഴിവനല്പവികല്പമില്ല
തത്താദൃശംവ്യസനകുണ്ഠിതമുണ്ടുകണ്ടാൽ
അത്യുഗ്രമാം തരുവിലും ബതകല്ലിലുംപോയ്
പ്രത്യക്ഷമാഞ്ഞുതലതല്ലുകയല്ലിഖിന്നൻ?
14ഹാ! പാപ! മോമൽ മലരേ! ബതനിന്റെ മേലും
ക്ഷേപിച്ചുതേ കരുണയറ്റകരംകൃതാന്തൻ,
വ്യാപാരമത്രവധമാം വനവേടനുണ്ടോ
വ്യാപന്നമായ്ക്കഴുകനെന്നുകപോരുമെന്നും?
15പോകുന്നിതാവിരവിൽ വണ്ടിവിടംവെടിഞ്ഞു
സാകൂതമാം പടി പറന്നുനഭസ് സ്ഥലത്തിൽ
ശോകാന്ധനായ്ക്കുസുമചേതനപോയമാൎഗ്ഗ-
മേകാന്തഗന്ധമിതു പിന്തുടരുന്നതാവാം.


"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/66&oldid=205348" എന്ന താളിൽനിന്ന് ശേഖരിച്ചത്