താൾ:Padya padavali 7 1920.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩


ഒരു വീണപൂവു്




(രണ്ടാംഭാഗം)


 1 തെറ്റന്നുദേഹസുഷമാപ്രസരംമറഞ്ഞു,
 ചെറ്റല്ലിരുണ്ടുമുഖകാന്തിയതുംകുറഞ്ഞു,
 മറ്റെന്തുരപ്പു!ജവമീനവദീപമെണ്ണ
 പറ്റപ്പുകഞ്ഞഹഹവാടിയണഞ്ഞുപോയി.
 2 അന്യൂനമാംമഹിമതങ്ങിയൊരാത്മസത്വ-
 മെന്യേനിലത്തുഗതമൗക്തികശുക്തിപോൽനീ
 സന്നാഭമിങ്ങനെകിടക്കുകിലുംചുഴന്നു
 മിന്നുന്നുനിൻപരിധിയിപ്പൊഴുമെന്നുതോന്നും.
 3 ആഹാ! രചിച്ചുചെറുലൂതകളാശുനിന്റെ
 ദേഹത്തിനേകിവരമാവരണംദുകൂലം;
 സ്നേഹാർദ്രമായുടനുഷസ്സുമണിഞ്ഞുനിന്മേൽ
 നീഹാരശീകരമനോഹരമന്ത്യഹാരം.
 4 ആരോമലാംഗുണഗണങ്ങളിണങ്ങി, ദോഷ-
 മോരാ, തുപദ്രവവുമൊന്നിനുചെയ്തിടാതേ,
 പാരംപരാൎത്ഥമിഹവാണൊരുനിൻചരിത്ര-
 മാരോൎത്തുഹൃത്തടമഴിഞ്ഞുകരഞ്ഞുപോകാ?
 5 കണ്ടീവിപത്തഹഹ! കല്ലലിയുന്നി, താടൽ
 കൊണ്ടാശുദിങ്മുഖവുമിങ്ങനെമങ്ങിടുന്നു,
 തണ്ടാർസഖൻഗിരിതടത്തിൽവിവർണ്ണനായ് നി-
 ന്നിണ്ടൽപ്പെടുന്നുപവനൻനെടുവീർപ്പിടുന്നു.

7


"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/67&oldid=205365" എന്ന താളിൽനിന്ന് ശേഖരിച്ചത്