താൾ:Padya padavali 7 1920.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒരു വീണപൂവ്.

 ഈലോകതത്വവുമയെ! തെളിവാൎന്നതാര-
 ജാലത്തൊടുന്മുഖതയാൎന്നു പഠിച്ചുരാവിൽ
 5 ഈവണ്ണമൻപൊടുവളൎന്നഥനിന്റെയംഗ
 മാവിഷ്ക്കരിച്ചുചിലഭംഗികൾ മോഹനങ്ങൾ,
 ഭാവംപകൎന്നുവദനം, കവിൾകാന്തിയാൎന്നു,
 പൂവേ! യതിൽ പുതിയപുഞ്ചിരിസഞ്ചരിച്ചു.
 6 ആരോമലാമഴകു, ശുദ്ധി, മൃദുത്വ, മാഭ,
 സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം
 പാരിങ്കലേതുപമ, യാമൃദുമെയ്യിൽനവ്യ
 താരുണ്യമേന്തിയൊരുനിൻനിലകാണണംതാൻ
 7 വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
 വൈരിയ്ക്കു മുമ്പുഴറിയോടിയഭീരുവാട്ടെ
 നേരേവിടൎന്നുവിലസീടിനനിന്നെ നോക്കി,-
 യാരാകിലെന്തു?മിഴിയുള്ളവർ നിന്നിരിക്കാം.
 8 മെല്ലെന്നസൗരഭവുമൊട്ടു പരന്നുലോക-
 മെല്ലാംമയക്കിമരുവുന്നളവന്നുനിന്നെ
 തെല്ലോകൊതിച്ചനുഭവാൎത്ഥികൾ? ചിത്രമല്ലാ-
 തില്ലാൎക്കുമീഗുണവുമേവമകത്തുതേനും.
 9 അന്നൊപ്പമാണഴകുകണ്ടു വരിച്ചിടുംനീ-
 യെന്നോൎത്തു ചിത്രശലഭങ്ങളഞ്ഞിരിക്കാം,
 എന്നല്പദൂരമതിൽ നിന്നനുരാഗമോതി
 വന്നെന്നുമാം വിരുതനങ്ങൊരുഭൃംഗരാജൻ
10 കില്ലില്ലയേ ഭ്രമരവൎയ്യനെനീവരിച്ചു
 തെല്ലെംകിലും ശലഭമേനിയെമാനിയാതേ,

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/65&oldid=205326" എന്ന താളിൽനിന്ന് ശേഖരിച്ചത്