താൾ:Padya padavali 7 1920.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൯
ഹേമന്തവർണ്ണനം

 5 സൂൎയ്യൻമങ്ങിമഹിമംചേൎന്നുവൻതണുപ്പാണ്ടുകാറ്റുമായ്
 ശൂന്യക്കാടൊത്തുശോഭിപ്പതിപ്പോൾമഞ്ഞാൽകെടുംപകൽ
 6 വെളിക്കാരും കിടക്കാതായ് മഞ്ഞേറിപ്പുഷ്യനീതമായ്
 ഏറെനീണ്ടുതണുപ്പൊത്തുമിപ്പോൾതീരുന്നുരാത്രികൾ
 7 നന്മസൂൎയ്യന്നുകൈമാറിബിംബം മഞ്ഞാൽതുടുത്തഹോ
 ശോഭിക്കാതായിവീൎപ്പേറ്റ കണ്ണാടിക്കൊത്തുചന്ദ്രനും
 8 ഊഷ്മാവിൽ മൂടിയവയുംകോതമ്പുംചേൎന്നകാടുകൾ
 ശോഭിപ്പൂസാരക്രൗഞ്ചനാദം പൂണ്ടരുണോദയെ
 9 ഈത്തമപ്പൂട്ടിലരിയുൾത്തിങ്ങുംകതിരിനാൽപരം
 തെല്ലൊന്നുചാഞ്ഞുശോഭിപ്പൂപൊൻനിറംപൂണ്ടനെല്ലുകൾ
10 കുളുർമഞ്ഞുമറച്ചിട്ടുപരക്കുംകിരണങ്ങളാൽ
 ദൂരത്തുദിവസൂൎയ്യൻകാണാകുന്നുതിങ്കൾപോലവേ
11 കാലത്തുചൂടുകൂടാതായുച്ചക്കേല്പാൻസുഖത്തിലായ്
 തുടുത്തല്പംവെളുപ്പോടെവെയിൽമിന്നുന്നിതൂഴിൽ
12 മഞ്ഞുവീണിട്ടിളം പുല്ലുള്ളേടമൊട്ടുനനഞ്ഞതായ്
 ഇളംവെയിലിടചേൎന്നിട്ടുവിളങ്ങുന്നുവനസ്ഥലം
13 സുഖമായിത്തെളിഞ്ഞുള്ള കുളുർതണ്ണീരുതൊട്ടുടൻ
 ദാഹംമുഴുത്തുകാട്ടാന തുമ്പിക്കൈയ്യിങ്ങെടുപ്പതേ.
14 വെള്ളത്തിൽസഞ്ചരിച്ചീടുമീയിരിക്കുന്നപക്ഷികൾ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/57&oldid=204826" എന്ന താളിൽനിന്ന് ശേഖരിച്ചത്