താൾ:Padya padavali 7 1920.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൦
പദ്യപാഠാവലി-ഏഴാംഭാഗം

ഉമ്പർകോനൊത്തൊരു വൻപും പ്രതാപവും
ഗംഭീരമായൊരു ഭാവവും ഭംഗിയും
ഇട്ടംകളഞ്ഞുടനെന്നെയുമെത്രയു-
മിഷ്ടമാടീടും പിതാവിനെത്തന്നെയും
പെട്ടെന്നുപേക്ഷിച്ചുപൊയ്ക്കൊണ്ടതെങ്ങുനീ!
പൊട്ടുന്നിതെന്മനം കണ്ടിതെല്ലാമഹോ!
പട്ടുകിടക്കമേലേ കിടക്കുന്നനീ
പെട്ടുകിടക്കുമാറായിതു ചോരയിൽ!
പുഷ്ടകോപത്തോടു മാരുതിതച്ചുടൽ
പൊട്ടിച്ചു കാലുമൊടിച്ചു കൊന്നീടിനാൻ.
കണ്ടുകൂടായെനിക്കെന്നു ഗാന്ധാരിയും
മണ്ടിനാൾ വീണാരുണ്ടാൾ തെരുതെരെ,
പിന്നെ മോഹിച്ചാളുണുൎന്നാൾ പൊടുക്കനെ,
ഖിന്നത പൂണ്ടു കരഞ്ഞവൾ ചൊല്ലിനാൾ
"ഇത്രകുടിലത്വമുണ്ടായൊരുത്തനെ
പൃത്ഥിയിലിങ്ങനെ കണ്ടീല കേശവ!"
... ... ...
ഗാന്ധാരിപിന്നെയുംചൊന്നാൾമുകുന്ദനോ-
"ടാന്തരമിത്രയുള്ളോരുനീയുംതവ
വംശവുംകൂടിമുടിഞ്ഞുപോമില്ലൊരു
സംശയവും മൂന്നു പന്തീരാണ്ടുചെല്ലുമ്പോൾ"
"അങ്ങിനെതന്നെവരേണമെന്നുള്ളതു-
ണ്ടിങ്ങെനിക്കും മനക്കാമ്പിൽ സുബലജേ!
നന്നായിതുഭവതിക്കുമെനിക്കുമ-
തൊന്നുപോലെ മതമായിതുമീശ്വരൻ!"

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/56&oldid=204767" എന്ന താളിൽനിന്ന് ശേഖരിച്ചത്