താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊടുക്കുന്നു, കൈകയി അതു സീതക്കു കാണിക്കുന്നു. സീത കുണ്ഠിതഭാവത്തോടുകൂടി രാമന്റെ മുഖത്തു നോക്കുന്നു]

രാമൻ - ഭദ്രെ, എന്തിന്നു മടിക്കുന്നു ? അമ്മയോടു ചീരവസ്ത്രം വാങ്ങിക്കോളു. അപൂർണ്ണമായി യാതൊരു കാര്യവും ചെയ്യരുത്. അത് ഈ അമ്മ അറിയും പോലെ മറ്റാരും അറിയുന്നില്ല.

[സീത അതു വാങ്ങി വസ്ത്രത്തിന്റെ മേലെ ധരിക്കുന്നു. രാമനും ലക്ഷ്മണനും വസിഷ്ഠരും കൈകയിയും ഒഴികെ എല്ലാവരും കണ്ണുപൊത്തി കരയുന്നു. ലക്ഷ്മണൻ കൈ ചുരുട്ടിപ്പിടിച്ചു കണ്ണുരുട്ടി ദ്വേഷ്യം അഭിനയിക്കുന്നു.]

വസിഷ്ഠൻ - ഹ! ദുഷ്ടെ ! ഞാൻ നിന്നെ ഇതുവരെ, ഈ പേരു ചൊല്ലി വിളിച്ചിരുന്നില്ല. ഇപ്പോൾ അതും വേണ്ടിവന്നു. ദുഷ്ടെ, സീതാദേവിക്കു വൽക്കലം കൊടുപ്പാൻ നിണക്ക് എങ്ങിനെ മനസ്സു വന്നു ? സ്ത്രീകളുടെ ഹൃദയത്തിനു കാഠിന്യമുണ്ടായാൽ ഇത്രമേൽ ഉണ്ടാവാമൊ ? ശ്രീരാമൻ പറഞ്ഞ വാക്കിന്റെ അർത്ഥം നിണക്കു മനസ്സിലായൊ ? “അപൂർണ്ണമായി യാതൊരു കാർയ്യവും ചെയ്യരുത്. അത് ഈ അമ്മ അറിയും പോലെ മററാരും അറികയില്ല" - എന്നു

പറഞ്ഞതിന്റെ അർത്ഥം നിണക്കു മനസ്സിലായൊ ? നിന്റെ കഠിനപ്രവൃത്തി മുഴുവനാക്കുവാൻ നീ ഈ ഒരു കാർയ്യം മാത്രമെ ചെയ്യാൻ ബാക്കി ഉണ്ടായിരുന്നുള്ളുവെന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/89&oldid=207527" എന്ന താളിൽനിന്ന് ശേഖരിച്ചത്