താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതും നീ ചെയ്തുവെന്നും ആണ് രാമൻ പറഞ്ഞതിന്റെ അർത്ഥം. നീ ചെയ്ത ദുഷ്കൃത്യത്തെ ഒന്നു പർയ്യാലോചിച്ചു നോക്കൂ. ഈ രാജ്യനിവാസികളുടെ കണ്ണിലുണ്ണിയായ രാജകുമാരനെ സ്വാർത്ഥത്തിന്നു വേണ്ടി നീ ദണ്ഡകാരണ്യത്തിലേക്ക് അയക്കുന്നു. അതുനിമിത്തം അവന്റെ അമ്മയെ മാത്രമല്ല, പുരവാസികളെ ഒട്ടുക്കും നീ സങ്കടസമുദ്രത്തിൽ തള്ളിവിട്ടു. അതാ അവന്റെ അച്ഛനും ജനങ്ങളുടെ മഹാരാജാവും നിന്റെ ഭർത്താവും ആയ ആ മഹാത്മാവു മരിക്കാറായിരിക്കുന്നു. ഇതൊക്കെകൊണ്ടും തൃപ്തിപ്പെടാതെ ഈ പെൺകുട്ടി കാട്ടിൽ പോകുന്നത് നിണക്കു സന്തോഷമാണെന്നു നീ കാണിക്കുന്നു.

[ലക്ഷ്മണൻ അസ്വാസ്ഥ്യം ഭാവിക്കുന്നു. രാമൻ പിടിച്ചടക്കുന്നു. പലരും നെഞ്ഞത്തു കൈവെച്ചു "ശിവ, ശിവ," എന്നു പറയുന്നു]

നിന്റെ കൈകൊണ്ടു ആ കുട്ടിക്കു ചീരം കൊടുത്തില്ലയൊ ? ആ കൈക്ക് എന്നിട്ടും ചൈതന്യമുണ്ടല്ലൊ ! കാട്ടിൽ പോകാൻ ഒരുങ്ങിയ സീതയെ കണ്ടാലെങ്കിലും നിണക്കു മനസ്സിൽ കാരുണ്യം

ജനിക്കുമെന്നു വിചാരിച്ചായിരുന്നു ഞാൻ ഈ കൂടിക്കാഴ്ചക്ക് ഏർപ്പാടുചെയ്തത്. അതുകൊണ്ടുള്ള ഫലം നേരെ വിപരീതമായി. അഥവാ, നിന്റെ ദുഷ്ടതയെ ജനങ്ങൾ ശരിയായി മനസ്സിലാക്കാൻ സംഗതിയായി. അയോദ്ധ്യയിലെ പൗരന്മാരും ഭടജനങ്ങളും നിന്നെ പിടിച്ചുകെട്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/90&oldid=207535" എന്ന താളിൽനിന്ന് ശേഖരിച്ചത്