താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈകയി - നീ ഈ വസ്ത്രത്തോടും അലങ്കാരത്തോടും കൂടിയാണൊ കാട്ടിൽ പോകുന്നത് ?

(എല്ലാവരും മുഖത്തോടു മുഖം നോക്കുന്നു)

സീത - ഈ ആഭരണങ്ങൾ കാട്ടിലേക്ക് അനുചിതം തന്നെയാണ്. അതു ഞാൻ ഓർത്തില്ല.

രാമൻ - അതാ, അരുന്ധതിദേവി. നീ ആഭരണങ്ങളൊക്കെ ദേവിക്കു ദാനംചെയ്യ്തുകൊൾക.

(സീത അപ്രകാരം ചെയ്യുന്നു)

അരുന്ധതി - മകളെ നിണക്കു വനദേവതമാർ തുണയായിരിക്കും വനം നിണക്ക് അന്തപ്പുരംപോലെ ആനന്ദകരമായിരിക്കട്ടെ.

കൈകയി - ആരവിടെ ?

(ഒരു ദാസി മുമ്പോട്ടു വരുന്നു)

ദാസി - അടിയൻ. കൈകയി - ആ ചീരവസ്ത്രം എവിടെ. അത് കൊണ്ടുവരൂ.

(ലക്ഷ്മണൻ കോപിച്ചു മുന്നോട്ടു അടുക്കാൻ ഭാവിക്കുന്നു. രാമൻ ലക്ഷ്മണനെ പിടിച്ചടക്കി സ്വകാർയ്യം സംസാരിക്കുന്നു. അരുന്ധതി വസിഷ്ഠരോടും മററുള്ളവർ അന്യോന്യവും സ്വകാർയ്യം സംസാരിക്കുന്നു. ദാസി വസ്ത്രം കൊണ്ടുവന്നു കൈകയിയുടെ കൈയിൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/88&oldid=207526" എന്ന താളിൽനിന്ന് ശേഖരിച്ചത്