താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലക്ഷ്മണൻ - ഒരിക്കലും പാടില്ല. ഈ വിധം അന്യായമായ കല്പനക്കു വഴങ്ങി വീടും നാടും ഉപേക്ഷിച്ചു കാട്ടിൽ പോകുന്നതു ഭീരുത്വമാണ്. ജ്യേഷ്ഠാ, ഞാനിത് ഒരിക്കലും അനുവദിക്കുകയില്ല.

വസിഷ്ഠൻ - അങ്ങിനെ പറയരുത്. പുത്രന്മാർ അച്ഛൻറെ കല്പനയെ ഏതുവിധത്തിലും അനുസരിക്കേണ്ടതല്ലയൊ ?

ലക്ഷ്മണൻ - മഹർഷെ, ഈ അവസരത്തിൽ ഞാൻ വല്ലതും പറയുന്നതു ധിക്കാരമായി വിചാരിക്കരുത്. എന്നോടു അതുനിമിത്തം മുഷിയുകയും അരുതു. അന്യായമായ ഈ കല്പന കേട്ടതിനാൽ എൻറെ മനസ്സിൽ ഉണ്ടായിരിക്കുന്ന ക്ഷോഭംനിമിത്തം എൻറെ വാക്കുകൾ പക്ഷെ, ധിക്കാരമുള്ളവയായി തോന്നിയേക്കാം. ഞാൻ കരുതിക്കൂട്ടി യാതൊരു അനാദരവും മനസ്സിൽ വിചാരിക്കുന്നില്ല.

രാമൻ - ലക്ഷ്മണാ, ആചാർയ്യരോടു സംസാരിക്കുന്നത് സൂക്ഷിച്ചിട്ടുവേണം.

വസിഷ്ഠൻ - ലക്ഷ്മണൻ പറയട്ടെ. മനസ്സിലെ വ്യസനം, പറയേണ്ടതു തുറന്നു പറഞ്ഞാൽ തന്നെ, കുറെ ശമിക്കും. ലക്ഷ്മണാ, ഞാൻ നിൻറെ വാക്കിൽ യാതൊരു അനാദരവും ഉള്ളതായി വ്യാഖ്യാനിക്കുകയില്ല. വാക്കുകളുടെ ഗുണാഗുണങ്ങളെയും ഫലാഫലങ്ങളെയും

ഗണിക്കുന്നതിൽ സന്ദർഭത്തെകൂടി ആലോചിക്കേണ്ടതുണ്ടല്ലൊ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/64&oldid=207329" എന്ന താളിൽനിന്ന് ശേഖരിച്ചത്