താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ കാലത്തു വാഗ്ദാനം ഉണ്ടാകയില്ല. എല്ലാം "രേഖാദാന"മായിരിക്കും. എഴുതി രേഖപ്പെടുത്തി സാക്ഷിപ്പെടുത്തിയില്ലാതെ ഒരാളുടെ വാക്കു മറെറാരാൾ വിശ്വസിക്കുകയില്ല. കലികാലത്തു വാഴുന്ന രാജാക്കന്മാർ ആ വിധം രേഖകളെ സാക്ഷ്യപ്പെടുത്തുവാൻ പ്രത്യേകം രാജ്യഭൃത്യരെ ഏർപ്പെടുത്തേണ്ടിവരും. ഈ യുഗത്തിൽ വാക്കിന്നാണ് വില. എന്നാൽ ഇന്നും അന്നും സത്യംതന്നെ ലോകത്തെ ഭരിക്കും. കലിയുഗത്തിൽ പോലും അസത്യവാദികൾ തൽക്കാലം ജയിക്കുമെങ്കിലും ഒടുവിൽ അവർ അതിൻറെ ഒഴിച്ചുകൂടാത്ത സങ്കടഫലം അനുഭവിക്കും. ദശരഥമഹാരാജാവ് വല്ലവിധത്തിലും സത്യം ചെയ്തുപോയി. അതു പരിപാലിക്കാതെ നിവൃത്തിയില്ല.

രാമൻ - അതിന്ന് എൻറെ സഹായം വേണം. എനിക്ക് എൻറെ അമ്മയുടെ സഹായം വേണം. രാമൻ രാജ്യം കൊതിച്ചിട്ട്, അച്ഛനെ അസത്യവാദിയാക്കിയെന്നു ലോകം മേലാൽ പറവാൻ സംഗതിവരുത്തരുതമ്മെ.

(ലക്ഷ്മണൻ പ്രവേശിക്കുന്നു)

ലക്ഷ്മണൻ - മാതാവെ, ജ്യേഷ്ഠനെവിടെ ?

കൌസല്യ - മകനെ, നിൻറെ ജ്യേഷ്ഠനിതാ, വനത്തിൽ

പോകാൻ സന്നദ്ധനായിരിക്കുന്നു. എന്നെയും നിന്നെയും വെടിഞ്ഞു എൻറെ മകൻ കാട്ടിൽ പോകുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/63&oldid=207328" എന്ന താളിൽനിന്ന് ശേഖരിച്ചത്