താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലക്ഷ്മണൻ - ഞാൻ പറവാൻ വിചാരിച്ചിരുന്നതു മറ്റൊന്നുമല്ല. അച്ഛൻറെയെന്നല്ല, ഏതു ഗുരുക്കന്മാരുടെയും ഏതു കല്പനയും അനുസരിപ്പാൻ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടതാണെങ്കിലും, നമ്മൾ അങ്ങിനെ ശ്രദ്ധയുള്ളവരാണെന്നു ഗുരുക്കന്മാരും ധരിച്ചിരിക്കേണ്ടതാണ്. കാളകൾ ഭാരം പേറാൻ ഉള്ളവയാണെന്നു വിചാരിച്ചു, അവയുടെ നടുവെല്ല് ഒടിയുന്നതുവരയുള്ള ഭാരം പുറത്ത് ഏറ്റിവെപ്പാൻ വല്ലവരും വിചാരിക്കുമൊ ? മനുഷ്യരെ സംബന്ധിച്ചു, അതിലും ഗൗരവമായി വിചാരിക്കേണ്ടുന്ന സംഗതികളുണ്ട്. മനുഷ്യൻ സ്വാതന്ത്ര്യത്തെ ഇഛിക്കുന്നു. മനുഷ്യന്നു സ്വാതന്ത്രബുദ്ധി പ്രായത്തിനനുസരിച്ചു അഭിവൃദ്ധി പ്രാപിക്കുന്നതിനെ തടയുവാൻ ഗുരുക്കന്മാരുടെ പ്രവൃത്തികൾ ഇടയാകരുതല്ലൊ. എന്നു മാത്രമല്ല, അച്ഛനായാലും ഗുരുവായാലും, ഏതുവരെ അവരുടെ കല്പനകൾ സ്വീകാർയ്യങ്ങളായിരിക്കുമെന്നു നമ്മൾ ആലോചിക്കേണ്ടയൊ ? ഈ ചിത്തഭ്രമമുള്ള ഒരു പിതാവ്, കല്പിക്കുന്ന കല്പനകൾ പുത്രന്മാർ അനുസരിക്കുമൊ, അനുസരിക്കേണമൊ ? ഞങ്ങളുടെ അച്ഛൻ ഒരു സ്ത്രീയിൽ വലഞ്ഞ നിലയിൽ കല്പിക്കുന്ന കല്പനകൾ ഒരു ഭ്രാന്തൻറെ കല്പനപോലെ കരുതേണ്ടതാണ്. അതുകൊണ്ട് അച്ഛനെയും കൈകയിമാതാവിനെയും ഭരതനെയും ഞാൻ ഈ നിമിഷം പിടിച്ചു കെട്ടി ജ്യേഷ്ഠൻറെ അഭിഷേകം നിർവ്വഹിക്കും. ജ്യേഷ്ഠാ വരീൻ, മാതാവെ,

വ്യസനിക്കരുത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/65&oldid=207330" എന്ന താളിൽനിന്ന് ശേഖരിച്ചത്