അങ്കം 3. രംഗം 1.
[ മാലിനിയെന്നും സൌദാമിനിയെന്നും രണ്ടു സ്ത്രീകൾ രണ്ടുഭാഗത്തുനിന്നായി പ്രവേശിക്കുന്നു. ]
സൌദാമിനി - മാലിനിയൊ ? നീ എങ്ങട്ടാണ് ഇത്ര ബദ്ധപ്പെട്ടു പോകുന്നത് ? കൊട്ടാരത്തിൽ എന്താണൊരു കോലാഹലം ?
മാലിനി - നീ വിവരമൊന്നും അറിയാത്തവളെപ്പോലെയല്ലെ പറയുന്നത് !
സൌദാ - ശരിയാണ് നീ പറഞ്ഞത്. ഞാൻ യാതൊന്നും അറികയില്ല. ഇന്നാൾ നീ എന്നെ കണ്ടിരുന്നില്ലെ ? അന്നു പോയിട്ട് ഞാൻ ഇന്നു മടങ്ങിവരികയാണ്. ഞാൻ വർത്തമാനം ആരോടും ചോദിച്ചില്ല. ചോദിക്കാതെതന്നെ എന്തൊ ഒരു അസാധാരണ സംഭവം ഉണ്ടായിട്ടുണ്ടെന്ന് എനിക്കു തോന്നി. ജനങ്ങളുടെ മുഖസ്വഭാവത്തിലും, അവർ കൂട്ടംകൂട്ടമായി ഓരൊ ദിക്കിൽ നിന്നു സംസാരിക്കുന്ന സമ്പ്രദായത്തിലും, എന്തിന്നുപറയുന്നു, അയോദ്ധ്യയിലെ ആകാശമണ്ഡലത്തിൽതന്നെയും, ഒരു
അസാധാരണസംഭവത്തിൻറെ സൂചനകൾ കാണുന്നുണ്ട്. ഞാൻ അഭിഷേക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.