താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീ ഉടനെ സന്തോഷിക്കും. രാമാഭിഷേകത്തിനു ഒരുക്കിയ ഒരുക്കങ്ങളെക്കൊണ്ട് ഭരതാഭിഷേകമല്ല, എൻറെ ഉദകക്രിയ ചെയ്യേണ്ടിവരും. നീയും നിൻറെ മകനും എൻറെ ഉദകക്രിയ ചെയ്യരുതു. ഞാൻ ധർമ്മക്കുടുക്കിൽ പെട്ടു. ഈശ്വരൻ സഹായം. ഇതാ നേരം പുലർന്നുവരുന്നു. ഇത്ര ഭയങ്കരമായ ഒരു ദിനം ലോകത്തിൽ ഒരിക്കലും ഒരു കാലത്തും പുലർന്നിട്ടില്ല. എന്നും അയക്കുന്ന കിരണങ്ങളെത്തന്നെയാണൊ ഇന്നും സൂർയ്യൻ ഭൂമിയിലേക്കയക്കുന്നത് ? എന്നും പാടുന്ന സ്വരത്തിലാണൊ ഇന്നും പക്ഷികൾ പാടുന്നത് ?ഇതാ വന്ദികളുടെയും ഗായകന്മാരുടെയും സ്വരം കേൾക്കുന്നു. കൈകയി, നിൻറെ ഇഷ്ടം സാധിക്കട്ടെ. നീ സന്തോഷിക്കട്ടെ. ലോകത്തിൽ മേലാൽ സ്ത്രീകളെ അവിശ്വാസത്തിലല്ലാതെ പുരുഷന്മാർ സംസാരിക്കാൻകൂടി സംഗതിവരാതെയാകട്ടെ.

(മൂർഛിക്കുന്നു)

(കർട്ടൻ)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/51&oldid=207313" എന്ന താളിൽനിന്ന് ശേഖരിച്ചത്