താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്രനില്ലാതെ ക്ലേശിച്ചശേഷം ഉണ്ടായ മക്കളിൽ മൂത്തവനെ അനാവശ്യമായും അന്യായമായും വെറും ഒരു സ്ത്രീയെ സന്തോഷിപ്പിക്കാൻവേണ്ടി കാട്ടിലയക്കേണ്ടിവന്നുവെന്നൊ ? അവർ രഹസ്യത്തിൽ എന്നെ പരിഹസിച്ചു ചിരിച്ചയില്ലയൊ ? ഹാ, ദൈവമെ, കാട്ടിൽ പോകാൻ ഞാൻ കല്പിച്ചാൽ രാമൻ മറുത്തു പറയുമൊ ? പറഞ്ഞെങ്കിൽ എത്ര നന്നായിരുന്നു ! പറയുമൊ ? ഒരിക്കലും അവൻ മറുത്തുപറകയില്ല. അതല്ലയൊ കഷ്ടം. കൈകയി നീ ദയചെയ്യണം. ഞാൻ ഒരു വൃദ്ധനല്ലയൊ ? ഞാൻ നിനക്ക് അധീനനല്ലയൊ ? ഒരു മഹാരാജാവല്ലെ ഞാൻ ? ഞാൻ നിൻറെ കാലുപിടിച്ച് അപേക്ഷിക്കുന്നതു നിണക്കു സമ്മതിച്ചുകൂടെയൊ ? രാജ്യം മുഴുവൻ ഞാൻ നിണക്കു തരാം. നീ അതു രാമന്നു ദാനംചെയ്തു കൃതാർത്ഥയാകുക.

കൈകയി - ദശരഥമഹാരാജാവിൻറെ സത്യനിഷ്ഠയെപ്പററി ലോകം പരിഹസിക്കത്തക്ക നില വരുത്തരുതു. ശൈബ്യരാജാവ് ഒരു പക്ഷിയോടു ചെയ്ത വാഗ്ദാനത്തെ നിറവേറ്റാൻവേണ്ടി സ്വന്തം ശരീരത്തെയല്ലെ അതിന്നു കൊടുത്തത് ? സ്വന്തം കണ്ണു ചുരന്നെടുത്തു കൊടുത്ത ആ ബ്രാഹ്മണനെ ഓർക്കരുതൊ ?

ദശരഥൻ - നിന്നെ ഞാൻ എൻറെ ഭാർയ്യയാക്കി അഗ്നി സാക്ഷിയായി കൈപിടിച്ച ആ അവസരത്തെ ഞാൻ ശപിക്കുന്നു. രാമനെ കാട്ടിലയച്ചു കണ്ടതു

കൊണ്ടു മാത്രമല്ല, ഞാൻ മരിച്ചു കണ്ടതുകൊണ്ടും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/50&oldid=207297" എന്ന താളിൽനിന്ന് ശേഖരിച്ചത്