താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറയും ? കാട്ടിൽ തള്ളിക്കളയത്തക്ക തെറ്റ് എൻറെ ഭർത്താവ് എന്തുചെയ്തുവെന്നു ജാനകി ചോദിക്കുമ്പോൾ ഞാൻ എന്തു പായും ?

കൈകയി - നിങ്ങൾ എന്തുപറഞ്ഞാലും കൊള്ളാം. വരം തന്നിട്ട് അതിന്നു വിപരീതം പ്രവർത്തിക്കരുതു. യോഗ്യന്മാരാരും പണ്ടങ്ങിനെ ചെയ്തിട്ടില്ല.

ദശരഥൻ - ഇല്ലത്ത് യോഗ്യന്മാരാരും ഇങ്ങിനെ സ്ത്രീജിതരായി ചാപല്യം പ്രവർത്തിച്ചിട്ടില്ല. യോഗ്യന്മാരാരും ഒരു സ്ത്രീയെ സന്തോഷിപ്പിക്കാൻ മൂത്തമകനെ കാട്ടിലാക്കീട്ടില്ല.

കൈകയി - രാജാവെ, വെറുതെ ഓരോന്നെ പറഞ്ഞു സമയം കളയേണ്ടുന്ന ആവശ്യമില്ല. എനിക്കു വാഗ്ദാനം ചെയ്ത വരം തരണം തന്നെ. തന്നില്ലെങ്കിൽ നിങ്ങളുടെ മുമ്പിൽവെച്ചു ഞാൻ വിഷം തിന്നു മരിക്കും. സത്യം പരിപാലിക്കാമെന്ന് ച്ചിട്ട് ഒരു സ്ത്രീയെ കൊന്നുവെന്നുള്ള അപവാദം ത്തിൽ കയറ്റിവെക്കണ്ട.

ദശരഥൻ - ഹാ ദൈവമെ ഞാൻ ഇനി എന്തുചെയ്യും. രാമനെ പിരിഞ്ഞാൽ ഉടനെ ഞാൻ മരിക്കും. അതു കൊണ്ടു മാത്രം എൻറെ ജീവൻ ഉടനെ എന്നെ കൈ വിട്ടില്ലെങ്കിൽ ഭർത്താവെ പിരിഞ്ഞ സീതയെയും പുത്രനെപിരിഞ്ഞ കൌസല്യയെയും കാണുന്ന മാത്രയിൽ ഞാൻ മരിക്കും. സ്വർഗ്ഗത്തിലുണ്ടാകുമൊ എനിക്കു സുഖം.

ദേവന്മാർ രാമൻറെ കുശലത്തെപ്പറ്റി ചോദിക്കുമ്പോൾ ഞാൻ എന്തു പറയും.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/49&oldid=207296" എന്ന താളിൽനിന്ന് ശേഖരിച്ചത്