താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നെ രക്ഷിച്ചതിനെ അനുസ്മരിച്ചു നിണക്കു തരാമെന്നു പ്രതിജ്ഞ ചെയ്ത വരങ്ങൾ രണ്ടും നിണക് ഇപ്പോൾ തരാം.

കൈകയി - എന്നാൽ കേട്ടോളു. ഒന്നാമത്തെ വരം, നാളെ എൻറെ മകൻ ഭരതനെ യുവരാജാവായി വാഴിക്കണം. രണ്ടാമത്തേത്, രാമനെ പതിന്നാലുകൊല്ലത്തേക്ക് നാളത്തന്നെ കാട്ടിലേക്ക് അയക്കണം.

ദശരഥൻ - ഹ ! ദുഷ്ടെ ! രാക്ഷസി ! നീ എന്നെ ചതിച്ചുവൊ ? (മോഹാലസ്യപ്പെട്ടു വീഴുന്നു. അണിയറയിൽ ദുഃഖസൂചകമായ പാട്ട്)

(മൂർഛയിൽനിന്ന് നിവർത്തനായശേഷം,)

ഹാ ! ദൈവമെ, ഞാൻ സ്വപ്നം കണ്ടതാണൊ ? അതല്ല, മനസ്സിൻറെ വെറും വിമോഹമൊ ?

(കൈകയിയെ സൂക്ഷിച്ചു നോക്കീട്ട്)

അല്ല, ഇതാ, ആ ദുഷ്ട ഇരിക്കുന്നു ! പശുവെ വെട്ടിക്കൊന്ന കത്തിവാൾ പിന്നെയും നിഷാദൻറെ കൈയിൽ ഇരുന്നു തിളങ്ങുംപോലെ, ഈ ദുഷ്കൃതകാരിയുടെ നാവ് ഇപ്പഴും അവളുടെ വായിൽ കിടക്കുന്നുവല്ലൊ. അല്ലയൊ, കുലത്തെ മുടിക്കാൻ ഒരുങ്ങിയ നിഷ്ഠരെ, രാമൻ നിന്നോട് എന്തു തെറ്റു ചെയ്തു ? ഞാൻ എന്തു തെറ്റു ചെയ്തു ? രാമൻ നിന്നെ

സ്വന്തം മാതാവെപോലെ കരുതിയല്ലയൊ പ്രവർത്തിച്ചുപോരുന്നത് ? അവന്നല്ലയൊ നീ അനർത്ഥം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/45&oldid=207292" എന്ന താളിൽനിന്ന് ശേഖരിച്ചത്