താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൊഴിച്ചിടുന്നത് ? രാജപുത്രിയെന്നു വിചാരിച്ച് ഒരു വ്യാളത്തെയൊ ഞാൻ എൻറെ ഗൃഹത്തിൽ കൈ പിടിച്ചു കയറ്റിയത് ? സർവ്വ പ്രജകളും നിത്യം രാമനെ സ്തുതിക്കുന്നു. ഞാൻ പിന്നെ എന്തു പറഞ്ഞാണ് അവനെ കാട്ടിൽ കളയേണ്ടത് ? ഞാൻ സുമിത്രയെയും, കൗസല്യയെയും, നിണക്കുവേണ്ടി ഉപേക്ഷിക്കാം. എൻറെ സർവ്വസ്വവും ഞാൻ ത്യജിക്കാം. രാമനെ പിരിഞ്ഞിരിക്കാൻ ഞാൻ ശക്തനല്ല. രാമനെ കാണാതെ എൻറെ ആത്മാവ് ശരീരത്തിൽ കുടികൊള്ളുകയില്ല. അയ്യൊ കൈകയി, ഞാൻ നിൻറെ, കാലിന്നു നമസ്കരിക്കാം. നീ ഈ ശാഠ്യം വിടു.

കൈകയി - മഹാരാജാവെ, എന്താണിങ്ങിനെ അവിവേകം പ്രവർത്തിക്കുന്നത് ?

ദശരഥൻ - നീ എന്നെ പരീക്ഷിക്കയാണൊ. എനിക്കു ഭരതനോട് എത്രമേൽ സ്നേഹമുണ്ടെന്ന് അറിവാൻ വേണ്ടിയുള്ള നിൻറെ വിദ്യയാണൊ ഇത് ? ഭരതൻ രാജാവായിക്കൊള്ളട്ടെ. രാമനെ എന്തിന്നു കാട്ടിലയക്കണം ?

കൈകയി - അതാണൊ നിങ്ങളുടെ സത്യം. സത്യത്തിൽ പകുതി അനുഷ്ടിച്ചാൽ പകുതി ഫലമുണ്ടാകുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടൊ ? പകുതി തിന്നാൽ പകുതി നിറയും എന്ന പ്രമാണം ഇതിലും പറ്റുമെന്നൊ വിശ്വസിക്കുന്നത്.

മഹാരാജാവെ, സത്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/46&oldid=207293" എന്ന താളിൽനിന്ന് ശേഖരിച്ചത്