താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈകയി - (നല്ലവണ്ണം എഴുന്നേറ്റു ഇരുന്നിട്ട്) മഹാരാജാവെ, ഇവിടുന്ന് ആ വിധം സത്യം ചെയ്ത അവസ്ഥക്ക് ഞാൻ പറയാം. സൂർയ്യവംശരാജാക്കന്മാർ സത്യഭംഗം ചെയ്യുന്നവരെല്ലെന്ന് എനിക്ക് നല്ലവണ്ണം അറിയാം. പണ്ട് സുരാസുര യുദ്ധത്തിൽ ഇവിടുന്ന് എനിക്ക് രണ്ടുവരം തരാൻ പ്രതിജ്ഞചെയ്തത് ഓർമ്മയുണ്ടൊ ?

ദശരഥൻ - ഉണ്ട്. ഞാൻ തേരിൽ മൂർഛിച്ചു വീണപ്പോൾ നീ എന്നെ രക്ഷിച്ചപ്പൊഴല്ലെ ?

കൈകയി - അതെ, ആ രണ്ടുവരങ്ങളും ആവശ്യപ്പെടുമ്പോൾ ഞാൻ ചോദിച്ചുകൊളളാമെന്നു പറഞ്ഞിരുന്നു. ആ രണ്ടു വരങ്ങളും എനിക്കു ഇപ്പോൾ തരേണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

ദശരഥൻ - നിശ്ചയമായും തരാം. അതിനെന്തു മുടക്കം.

കൈകയി - അങ്ങിനെ പറഞ്ഞാൽ പോരാ. തരാമെന്നു സത്യം ചെയ്യണം.

ദശരഥൻ - ഹ ! വിശ്വാസമില്ലാത്തവളെ, ഞാൻ ആദ്യം തന്നെ സത്യം ചെയ്തുവല്ലൊ ? എന്നാണ, നിന്നാണ സത്യം, എൻറെ പ്രിയപുത്രനായ ശ്രീരാമനാണ സത്യം. വസിഷ്ഠ മഹർഷിയുടെ പാദാരവിന്ദങ്ങളാണ സത്യം. പണ്ട് സുരാസുരയുദ്ധത്തിൽ ഞാൻ നിന്നേയും കൂട്ടി യുദ്ധത്തിന്നുപോയ അവസരത്തിൽ

സംഗതിവശാൽ ഞാൻ മൂർഛിച്ചു വീണപ്പോൾ, നീ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/44&oldid=207291" എന്ന താളിൽനിന്ന് ശേഖരിച്ചത്