താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ഥര - "എന്നോടു ഒരു വാക്കുപോലും പറയാതെയല്ലെ അഭിഷേകം നിശ്ചയിച്ചത്. ഭരതൻ ഇവിടെ ഇല്ലാത്ത തരം നോക്കി ഇത് ഇത്ര തിരക്കിൽ നിശ്ചയിച്ച തിൻറെ അർത്ഥമെന്താണ് ? ആട്ടെ, കാണട്ടെ, അഭിഷേകം നടക്കുന്നത് കാണട്ടെ' എന്നൊക്കെ പറയുന്നതു അടിയൻ കേട്ടു.

ലക്ഷ്മണൻ - ജ്യേഷ്ഠാ, ഇവൾ പറയുന്നത് മഹാകളവാണ്. ഞാൻ ഈ കൂനിയെ ഇപ്പോൾ ഇവിടെ പിടിച്ചു കെട്ടും. എന്നിട്ട് കൈകയിമാതാവോടു വിവരം ചോദിക്കും. വാ, നീ.

രാമൻ - ലക്ഷ്മണാ, ആയാസപ്പെടരുത്. ഈ സാധു എന്തൊ തെറ്റിദ്ധരിച്ചുവെന്നാണ് തോന്നുന്നത്. അവളെ ഉപദ്രവിക്കണ്ടാ. മന്ഥരെ, നീ പോയിക്കൊ, ഈ വിവരം നീ മറ്റാരോടും പറയരുത്. എൻറെ അമ്മയെ അറിയിക്കരുത്.

മന്ഥര - അടിയൻ ആരോടും പറയുന്നില്ല. എന്നാൽ അടിയൻ ഈ വിവരം പറഞ്ഞത് ഓർമ്മിക്കണം.

(മന്ഥര പോയി)

ലക്ഷ്മണൻ - ജ്യേഷ്ഠാ.

രാമൻ - നീ എന്തു വിചാരിക്കുന്നു ?

ലക്ഷ്മണൻ - ഇതൊക്കെയും ആ കൂനിയുടെ കുസൃതിയാണെന്നു വിചാരിക്കുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/40&oldid=207287" എന്ന താളിൽനിന്ന് ശേഖരിച്ചത്