Jump to content

താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെപ്പററി മുന്നറിവു തരേണ്ടത് അടിയൻറെ കടമയാണ്.

രാമൻ - ആട്ടെ, കാർയ്യം. പറയൂ.

മന്ഥര - അടിയൻ പറവാൻ പോകുന്ന കാർയ്യം അടിയനാണ് പറഞ്ഞതെന്നറിഞ്ഞാൽ അടിയന്നു വലിയ ആപത്തിന്നു സംഗതിയുണ്ട്. അതുകൊണ്ടു അടിയനെ ഇവിടുന്നു രക്ഷിച്ചുകൊള്ളണം.

ലക്ഷ്മണൻ - നീ വന്ന കാർയ്യം വേഗത്തിൽ പറയൂ. ജ്യേഷ്ഠൻ ആശ്രിതവത്സലനാണെന്നു നീ ഓർമ്മപ്പെടുഇത്തേണ്ടതുണ്ടോ ? ജ്യേഷ്ഠന്നു എന്താപത്താണ് വരാൻ പോകുന്നത് ? ക്ഷണം പറയണം.

മന്ഥര - കൈകയിരാജ്ഞി അഭിഷേകവിഘ്നം വരുത്താൻ യത്നിക്കുന്നു.

ലക്ഷ്മണൻ - എന്ത് ? ആര് ? എന്തുചെയ്വാൻ യത്നിക്കുന്നു ?

രാമൻ ലക്ഷ്മണാ, നീ അടങ്ങൂ. അവൾ മുഴുവൻ പറയട്ടെ.

മന്ഥര - അടിയന്നു ഇത്രയെ പറവാനുള്ളൂ. ഇതു അടിയൻ അന്തഃപുരത്തിൾ വെച്ചു കേട്ട വർത്തമാനമാണ്. കൈകയിരാജ്ഞി അവിടുത്തെ പ്രിയപ്പെട്ട ദാസിയായ മാലിനിയോടു സംസാരിക്കുന്നത് അടിയൻ കേട്ടതാണ്.

ലക്ഷ്മണൻ - എന്താണ് സംസാരിച്ചത് ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/39&oldid=207286" എന്ന താളിൽനിന്ന് ശേഖരിച്ചത്