താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമൻ - അവൾ എന്തിനായിട്ടു കളവു പറയണം.

ലക്ഷ്മണൻ - ഈ ശുഭാവസരത്തിൽ വല്ല അമംഗളവും ഉണ്ടാക്കാൻ.

രാമൻ - അവൾക്കു പിന്നീടുണ്ടാകുന്ന ആപത്ത് അവൾ ഓർമ്മിക്കയില്ലെന്നൊ ? കാർയ്യം അതൊന്നുമല്ല. അതു നമ്മൾക്കു പിന്നെ ആലോചിക്കാം.

(ചില കുട്ടികൾ പ്രവേശിക്കുന്നു. രാമൻറെ കാൽക്കൽ ഫലപുഷ്പാദികൾ വെച്ചു പാടിക്കൊണ്ടു പ്രദക്ഷിണം ചെയ്യുന്നു)

പാട്ട്.

(സുന്ദരിമാർ മണി-- എന്ന പോലെ)

വന്ദെരഘുരാമചന്ദ്രാ - ഗുണം വന്നീടവേണമനിശം. സുന്ദരരൂപാ, വിജയം- നിണ‌- ക്കെന്നുമുദിക്കുകവേണം. ശത്രുജനങ്ങളെയെല്ലാം- നിൻറെ പത്രികൾകൊണ്ടുഹനിച്ചു. മിത്രജനങ്ങൾക്കുസൌഖ്യം- പര- മെത്തീടുമാറുജയിക്കൂ. ആഴികളേഴും ചുഴന്ന നല്ലോ- രൂഴിഭരിക്കുവാനായി. തോയജനാഭൻ മുകുന്ദൻ- നിത്യം,

മായമൊഴിഞ്ഞുതുണക്കും.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/41&oldid=207288" എന്ന താളിൽനിന്ന് ശേഖരിച്ചത്