താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഴുവൻ അറിഞ്ഞിട്ടും ഭവതി അറിയാഞ്ഞതെങ്ങിനെ ? ദശരഥമഹാരാജാവിനു കൈകയിരാജ്ഞിയിൽനിന്നു മറച്ചുവെക്കേണ്ടതായ യാതൊരു വർത്തമാനവും ഇല്ലെന്നു പ്രസിദ്ധമല്ലെ. ഇതോ ഏറ്റവും മുഖ്യമായ ഒരു വർത്തമാനമാണുതാനും. പിന്നെ, ഈ കാർയ്യം ഞാൻ പറഞ്ഞിട്ടുവേണ്ടിയിരുന്നുവൊ ഇവിടുന്നു അറിവാൻ ?

കൈകയി - മഹാരാജാവുതന്നെ എന്നോടു വന്നു പറയുമായിരിക്കാം. എനിക്കു സമ്മതവും വളരെ സന്തോഷവും ഉള്ള കാർയ്യമാണെന്നു അറിഞ്ഞതുകൊണ്ടായിരിക്കാം ഇതിൽ എൻറെ അഭിപ്രായത്തെ ക്ഷണിക്കാതിരുന്നത്.

മന്ഥര - അങ്ങിനെ ആവട്ടെ. ഭരതകുമാരൻ ഇപ്പോൾ എവിടെയാണ് ?

കൈകയി - ഭരതനെ ജ്യേഷ്ഠൻ ക്ഷണിച്ചിട്ടു പോയിരിക്കയാണ്. ശത്രുഘ്നനും പോയിട്ടുണ്ട്.

മന്ഥര - ക്ഷണിച്ചിട്ട് ! അല്ലെ ? ഇവിടുന്നു കണ്ടിരുന്നുവോ ക്ഷണനക്കത്ത് ? യുധാജിത്ത് രാജാവിൻറെ കൊട്ടാരത്തിൽനിന്നു വന്ന ഭൃത്യൻ ഭവതിയെ കാണാതെ പോകുമെന്നു വിശ്വസിക്കാൻ തരമുണ്ടോ ?

കൈകയി - അങ്ങിനെ ഒരു ക്ഷണനം ഇല്ലാതെയാണ് പോയതെന്നാണൊ നീ പറയുന്നത്.

മന്ഥര - ക്ഷണനമുണ്ടായിരുന്നു. പക്ഷെ യുധാജിത്ത് മഹാരാജാവിൻറെ കൊട്ടാരത്തിൽ നിന്നായിരുന്നില്ല.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/30&oldid=207914" എന്ന താളിൽനിന്ന് ശേഖരിച്ചത്