താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-29-


കൈകയി‌ ‌- (അതു വരെ ചാരിക്കിടന്ന ദിക്കിൽനിന്ന് എഴുന്നേറ്റു ഇരുന്നിട്ട്) മന്ഥരെ, നീ പറയുന്നതിന്റെ അൎത്ഥം എനിക്ക് മനസ്സിലാകുന്നില്ല.


മന്ഥര‌ ‌- കാൎയ്യകാരണസംബന്ധമറിവാൻ പാടവമുള്ള ഭവതിക്ക് ഈ കാൎയ്യം മനസ്സിലാകുന്നില്ലെന്നുള്ളത് അത്ഭുതമായിരിക്കുന്നു. കളവായ ഒരു ക്ഷണനക്കത്ത്; അതിന്റെ ഫലമായി ഭരതൻ ദൂരത്തുപോയി. ആ അവസരത്തിൽ രാമദേവന്റെ അഭിഷേകം മഹാരാജാവു നിശ്ചയിച്ചു. അത്ര ബദ്ധപ്പെട്ടു അത് കുറിക്കാൻ യാതൊരു സംഗതിയും പ്രത്യക്ഷത്തിൽ കാണുന്നില്ല. എന്നു മാത്രമല്ല, ആ വിവരം രാജ്യം മുഴുവനും അറിഞ്ഞിട്ടും ഭരതമാതാവോടു രാജാവാകട്ടെ വേറെ വല്ലവരുമാകട്ടെ പറയുന്നില്ല. ഇതിൽ നിന്നൊക്കെ എന്താണ് അനുമാനിക്കേണ്ടതെന്ന് ഭവതി തന്നെ പറയു. എന്റെ വാക്ക് ഇവിടുത്തേക്ക് രസിക്കുന്നില്ലെങ്കിൽ ഞാൻ പോകുന്നു (പോകാൻ ഭാവിക്കുന്നു)


കൈകയി‌ ‌- പോകാൻ വരട്ടെ_ മന്ഥര ഇരിക്കൂ.(വിചാരം) ഇവൾ പറയുന്നതിൽ എന്തൊ കുറെ കാൎയ്യമുണ്ടെന്നു തോന്നുന്നുവല്ലൊ.


മന്ഥര‌ ‌- എന്റെ തന്ത്രം ഫലിക്കുന്നുണ്ടെന്നു തോന്നുന്നുവല്ലൊ. ഈ തറച്ചതിന്മേൽ അടിച്ചേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/31&oldid=207197" എന്ന താളിൽനിന്ന് ശേഖരിച്ചത്