താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാത്രമല്ല, അത്യന്തം സന്തോഷമുള്ളതാണെന്നുകൂടി മനസ്സിലാക്കണം.

മന്ഥര - (വിചാരം) ഈ പാപിയെ പറഞ്ഞു ഭേദിപ്പിക്കാൻ പ്രയാസമാണെന്നല്ലെ തോന്നുന്നത്. ആട്ടെ നോക്കട്ടെ. ഇവിടെ സാധിച്ചില്ലെങ്കിൽ വേറെ മാർഗ്ഗങ്ങൾ ആലോചിക്കാം.

(പ്രകാശം) - എന്നോടു തിരുവുള്ളക്കേടുണ്ടാകരുതു. ഞാൻ ഇവിടുത്തെ ചോറു തിന്നുന്നതു വളരെ കാലമായി. ഇവിടുത്തെ ഗുണത്തിന്നുവേണ്ടിയല്ലാതെ ഞാൻ യാതൊന്നും ഒരിക്കലും പ്രവർത്തിക്കയില്ല.

കൈകയി - അതെനിക്കറിയാം. എനിക്ക് അഹിതമായി നീ ഇതുവരെ യാതൊന്നും ചെയ്തിട്ടില്ല, പറഞ്ഞിട്ടുമില്ല.

മന്ഥര - പിന്നെ വെറുതെയല്ല, എന്നെ ഇവിടുന്നു ശങ്കിക്കുന്നത് ? ഞാൻ ഒന്നും പറയരുതെന്നാണ് ഇവിടുത്തെ ഇഷ്ടമെങ്കിൽ ഇവിടെനിന്നു ഞാൻ പോയിക്കളയാം. അതിന്നു വിട തരണം.

കൈകയി - അങ്ങിനെ മുഷിഞ്ഞു പോകേണമെന്നില്ല. നീ എന്താണ് പറവാൻ ഭാവിച്ചത്. കേൾക്കട്ടെ.

മന്ഥര - (വിചാരം) ആകട്ടെ, കേവലം ഇച്ഛാഭംഗത്തിനു വഴിയില്ല. (പ്രകാശം) എന്നാൽ എൻറെ ചോദ്യത്തിന്നു ഉത്തരം പറയേണമെന്നു അപേക്ഷിക്കുന്നു. രാമദേവൻറെ അഭിഷേകവർത്തമാനം രാജ്യം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/29&oldid=207913" എന്ന താളിൽനിന്ന് ശേഖരിച്ചത്