താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൈകയി - എന്താപത്ത് ! രാമൻ ഉപരാജാവാകുന്നതിൽ എന്താപത്ത് ! അവൻ എന്നെ കൌസല്യയെക്കാൾ സ്നേഹിക്കുന്നുണ്ട്. ഞാനും അവനെ എൻറെ പുത്രനെപ്പോലെ സ്നേഹിക്കുന്നു. എൻറെ രാമനെ എന്തു കൊണ്ടാണ് ഉപരാജാവാക്കി അഭിഷേകം കഴിക്കാത്തതെന്നു മഹാരാജാവോടു ചോദിക്കേണമെന്നു ഞാൻ വിചാരിച്ചിരുന്നു. നീ എന്താണ് അനർത്ഥമെന്നു പറഞ്ഞത് ?

മന്ഥര - ഞാൻ ലോകത്തിൽ ശുദ്ധ ഹൃദയരായ വളരെ പേരെ കണ്ടിട്ടുണ്ട്. ഇവിടുത്തെപ്പോലെ സാധു പ്രകൃതിക്കാരെ ഒരു ദിക്കിലും കണ്ടിട്ടില്ല. രാമൻ യുവരാജാവാകട്ടെ. നല്ലതുതന്നെ. എന്നാൽ എന്തുകൊണ്ടായിരുന്നു മഹാരാജാവ്, ഈ നിശ്ചയം ലോകം മുഴുവനും പരസ്യപ്പെടുത്തീട്ടും തിരുമനസ്സിലെ പ്രിയപത്നിയായ കൈകയിയെ അറിയിക്കാതിരുന്നത് ?

കൈകയി - മന്ഥരെ, നീ എന്തോ ഒരു ചീത്തവിചാരത്തോടുകൂടി വന്നതാണെന്നല്ലെ തോന്നുന്നത്. എന്നെ വല്ലതും പറഞ്ഞു ഭേദിപ്പിക്കാൻ വന്നതാണൊ ? നീ ഒരു കാർയ്യം ആലോചിക്കണം. രാമൻ എൻറെ സ്വന്തം പുത്രനല്ലെന്നു ഞാൻ ഇതുവരെ വിചാരിച്ചിട്ടില്ല. രാമനെയും ഭരതനെയും രണ്ടമ്മമാർ പ്രസവിച്ചിരിക്കുന്നുവെന്നേയുള്ളു. അവർ തമ്മിൽ അത്രമേൽ സ്നേഹവിശ്വാസങ്ങളിലാണ്. അതുകൊണ്ടു

ഈ കാർയ്യം എനിക്കു വളരെ സമ്മതമാണെന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/28&oldid=207911" എന്ന താളിൽനിന്ന് ശേഖരിച്ചത്