താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വർത്തമാനം ഞാൻ പുറത്തുനിന്നു കേട്ടു. അതോ സ്വപ്നത്തിൽ- ഇതാ, ജാഗ്രത്തിലും കടിപ്പാൻ വരുന്നു. കിടന്നുറങ്ങിക്കോളു. സ്വപ്നം കണ്ടോളു.

കൈകയി - എനിക്കു നീ പറയുന്നതിൻറെ അർത്ഥം ഒന്നും മനസ്സിലാകുന്നില്ല.

മന്ഥര - മനസ്സിലാക്കിത്തരാമല്ലൊ. ഈ ജാലകത്തിൻറെ ഉള്ളിൽകൂടി ഒന്നു നോക്കുവിൻ.

(കൈകയി എഴുന്നേറ്റു നോക്കുന്നു)

കൈകയി - എന്താണ് തെരുവുകൾ എല്ലാം അലങ്കരിക്കുന്നത് ? ഇതിൻറെ ആവശ്യം എന്താണ് ? (ഇരിക്കുന്നു)

മന്ഥര - നാളെ കൌസല്യയുടെ മകനെ ഉപരാജാവായി വാഴിക്കുന്നു. അതുതന്നെ ആവശ്യം.

കൈകയി - നോരൊ ? വളരെ സന്തോഷമായി. ഇത്ര സന്തോഷകരമായ ഒരു വരുമാനം പറഞ്ഞതു കൊണ്ടു നിണക്കു എന്തൊരു സമ്മാനമാണ് തരേണ്ടതെന്നറിഞ്ഞില്ല. ആട്ടെ തൽക്കാലം നീ ഈ വള എടുത്തോളു. (വള ഊരികൊടുക്കുന്നു)

മന്ഥര - ഇവിടുന്നു തരുന്ന സമ്മാനം ഏതുവിധമായാലും സ്വീകരിക്കാതിരിപ്പാൻ പാടില്ല. (വള വാങ്ങുന്നു) എന്നാൽ ഇവിടുന്നു ഇത്ര ശുദ്ധ ഹൃദയയായിപ്പോയതിനെപ്പറ്റി ഞാൻ അത്ഭുതപ്പെടുന്നു. ഇവിടുത്തേക്കു വരാനിരിക്കുന്ന ആപത്തിനെ അറിയുന്നില്ലല്ലൊ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/27&oldid=207912" എന്ന താളിൽനിന്ന് ശേഖരിച്ചത്