കല്ലെറിഞ്ഞു പരിഹസിച്ചിരുന്നുവെന്നും അതിന്നു പ്രതികാരം ചെയ്യുമെന്നും പറഞ്ഞു. രാമദേവൻറെ അഭിഷേകം മുടക്കുമന്നു ഇവൾ ശപഥം ചെയ്തു.
ഭരതൻ - ഇതു നേരല്ലെ ?
മന്ഥര - അടിയനെ ഈ കുട്ടികൾ പരിഹസിച്ചതു കേട്ടപ്പോൾ ഉണ്ടായ കോപംകൊണ്ടു അടിയൻ എന്തൊക്കയൊ പറഞ്ഞുപോയിരുന്നു.
ഒരുദാസി - അതു കഴിഞ്ഞു വരുമ്പോളായിരിക്കണം ഇവൾ അടിയനെ കണ്ടത്. മഹാരാജ്ഞിയാടു അഭിഷേകത്തിൻറെ വിവരം അടിയൻ പറയരുതെന്നും അവൾ തന്നെ ചെന്നു പറയുമെന്നും പറഞ്ഞു. അടിയന്നൊരു ചേലതരാമെന്നു വാഗ്ദാനം ചെയ്തു. ചേല ഇതുവരെ തന്നിട്ടില്ല.
മറെറാരുത്തി - ശ്രീരാമദേവനെ കാട്ടിലയപ്പാൻ തീർച്ചയാക്കിയ ദിവസം ഇവൾ ദുർഗ്ഗാക്ഷേത്രത്തിൽ വന്നിരുന്നു. അപ്പോൾ അവിടെ അടിയനും ഉണ്ടായിരുന്നു. ഇവൾ "ഭഗവതി, എൻറെ ആഗ്രഹം സാധിച്ചതിന്നു ഞാൻ ഒരു വഴിപാടു കഴിക്കാം" എന്നു പ്രാർത്ഥിക്കുന്നത് അടിയൻ കേട്ടു.
കൈകയി - (വിചാരം) ആകപ്പാടെ ഇവൾ എന്നെ വഞ്ജിച്ചതായിരിക്കുമോ ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.