താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(ശത്രുഘ്നനും മന്ഥരയും രണ്ടു ദാസികളും കുറെ കുട്ടികളും പ്രവേശിക്കുന്നു.)

ഭരതൻ - മന്ഥരെ, ഇവിടെ വന്നുനിൽക്കു. ഞാൻ അമ്മാമ ൻ അടുക്കലേക്കു പോയത് അവിടുന്നു കത്തുവരാതെയാണെന്നു നീ അമ്മയോടു പറഞ്ഞുവോ ?

കൈകയി - അവൾ നമ്മളുടെ ഗുണത്തിന്നുവേണ്ടിയല്ലാതെ ഒന്നും ചെയ്കയില്ല.

ഭരതൻ - നിങ്ങൾ അല്പം ക്ഷമിക്കുവിൻ. ഞാൻ ഇവളോടു ചോദിക്കട്ടെ. (മന്ഥരയോടു) നീ അങ്ങിനെ പറഞ്ഞുവോ എന്നാണ് ഞാൻ ചോദിക്കുന്നത്.

മന്ഥര - ഏതോ ഒരു ദൂതൻ വന്നിട്ട് ഇവിടുന്നു പോയി എന്നാണ് അടിയൻ പറഞ്ഞത്.

ഭരതൻ - ആരൊ ഒരു കള്ളക്കത്തയച്ചിട്ട് എന്നെ ആകർഷിച്ചുകൊണ്ടു പോയതാണെന്നു നീ പറഞ്ഞില്ലെ ?

മന്ഥര - അങ്ങിനെ അടിയൻ പറഞ്ഞതായി ഓർമ്മയില്ല.

ഒരുകുട്ടി - എനിക്കൊന്ന് ഉണർത്തിപ്പാനുണ്ട്. ഞങ്ങൾ രാമദേവൻറെ കൊട്ടാരത്തിനടുത്തുള്ള തെരുവ് അലങ്കരിക്കുമ്പോൾ ഈ മന്ഥര അവിടെ വന്നു. രാമദേവൻറെ അഭിഷേകത്തിനാണ് ഞങ്ങൾ അങ്ങിനെ ചെയ്യുന്നതെന്നു പറഞ്ഞപ്പോൾ ഇവൾ വളരെ കോപിച്ചു. രാമദേവൻ ചെറുപ്പത്തിൽ ഇവളുടെ കൂനിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/107&oldid=207762" എന്ന താളിൽനിന്ന് ശേഖരിച്ചത്