താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ഥര - ഇവരൊക്കെ "കുണ്ടിൽ വീണ പന്നിക്കു കല്ലും പാറയും തുണ" - എന്നു പറഞ്ഞതുപോലെ അടിയനെ ദ്രോഹിപ്പാൻ ഒരുമ്പെട്ടതാണ്.

ഭരതൻ - ശരിയാണ് നീ പറഞ്ഞത്. പഴഞ്ചൊല്ലിൽ പതിരില്ല. കുണ്ടിൽ വീണ പന്നിക്കു കല്ലും പാറയും തുണ. പന്നിയാണെങ്കിൽ മാത്രം. പശുവാണു കുണ്ടിൽ വീണതെങ്കിൽ അതിനെ കുണ്ടിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പാനെ ആളുകൾ ശ്രമിക്കുകയുള്ളൂ. ആകട്ടെ, ജ്യേഷ്ഠൻറെ അടുക്കൽ പോയിട്ട് എന്താണു പറഞ്ഞത് ?

മന്ഥര - അടിയൻ എന്തു പറവാൻ ?

ഭരതൻ - ശത്രുഘ്നാ, വസിഷ്ഠഭഗവാൻ എന്തായിരുന്നു നമ്മളോടു അരുളിചെയ്തത്.

ശത്രുഘ്നൻ - കൈകയിമാതാവ് അഭിഷേകം മുടക്കുവാൻ ആലോചിക്കുന്നുണ്ടെന്നു ഇവൾ ജ്യേഷ്ഠനോടു ചെന്നു പറഞ്ഞുവെന്ന്.

കൈകയി - എപ്പോൾ പറഞ്ഞുവെന്ന് ?

ശത്രുഘ്നൻ - അഭിഷേകം നടക്കേണ്ടിയിരുന്ന ദിവസത്തിൻറെ തലേദിനം വൈകുന്നേരം.

കൈകയി - ഹ ! ദുഷ്ടെ, നീ അങ്ങിനെ ചെയ്തുവോ ? നീയല്ലെ, ഇതൊക്കെ എന്നെക്കൊണ്ടു ചെയ്യിച്ചത്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/109&oldid=207764" എന്ന താളിൽനിന്ന് ശേഖരിച്ചത്