താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങിയിരിക്കുന്നു. ജ്യേഷ്ഠപാദം ശുശ്രൂഷിച്ചു കാലം കഴിപ്പാനാണ് എൻറെ ആഗ്രഹം. പൂജനീയനല്ലയൊ ജ്യേഷ്ഠൻ. നീ ഇവിടെ രാജാവായി വാണുകൊൾക.

ശത്രുഘ്നൻ - രാജ്യം ഭരിക്കേണ്ടത് ഭരതനാണ്. ജ്യേഷ്ഠനെ ശത്രുഭയത്തിൽനിന്നു രക്ഷിക്കേണ്ടുന്ന പണി ശത്രുഘ്നൻറെതാണ്.

ഭരതൻ ഓ ! നീ പേരിൻറെ അർത്ഥത്തെ അടിസ്ഥാനമാക്കിയൊ സംസാരിക്കുന്നത് ! എന്നാൽ രാമലക്ഷ്മണന്മാർ കാട്ടിലാണൊ പോകേണ്ടത് ? അഥവാ, വനവാസം നമ്മൾ വിചാരിക്കുംപോലെ ദുർഘടമല്ല. മനുഷ്യൻ ഏതു ദിക്കിലായാലും ബുദ്ധിശക്തികൊണ്ട് ആ സ്ഥലത്തെ തൻറെ ജീവിതത്തിന്ന് അനുകൂലമായതാക്കാം. യഥേഷ്ടം ഒരു കുടിഞ്ഞിൽ കെട്ടിയുണ്ടാക്കി, ഫലമൂലാദികൾ ഭക്ഷിച്ചും, ശുദ്ധജലം പാനംചെയ്തും, നിർമ്മലവായു ശ്വസിച്ചും പക്ഷികളുടെ മനോഹര ശബ്ദം ശ്രവിച്ചും, പ്രകൃതിദേവിയുടെ അകൃത്രിമഭംഗി കണ്ടാനന്ദിച്ചും കാലം കഴിക്കുന്നതിലുള്ള മനസ്സുഖം കാട്ടിലല്ലാതെ നാട്ടിൽ ലഭിക്കുമൊ ?

ശത്രുഘ്നൻ - ആദ്യം കുറെ ദിവസം ആവക സുഖങ്ങൾ തോന്നും.

ഭരതൻ - അല്ല. ആദ്യം കുറെ ദിവസം ദുർഘടമായി തോന്നും. വനവാസത്തിൻറെ സുഖം അനുഭവിക്കുന്തോറും അധികം അനുഭവിപ്പാൻ ആസക്തിയുണ്ടാകും.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/102&oldid=207734" എന്ന താളിൽനിന്ന് ശേഖരിച്ചത്