രംഗം 2.
(ഭരതനും ശത്രുഘ്നനും പ്രവേശിക്കുന്നു)
ഭരതൻ - ഇവിടെ ആരാണുള്ളത്.
(ഒരു ഭൃത്യൻ പ്രവേശിക്കുന്നു)
നീ പോയി, നിൻറെ കൈകയിരാജ്ഞിയോടു ഞങ്ങൾ വന്നിട്ടുണ്ടെന്നു പറയുക. (ഭൃത്യൻ പോയി) ശത്ര്യുഘ്നാ, ലക്ഷ്മണനാണു ഭാഗ്യവാൻ. അവന്നു ജ്യേഷ്ഠൻറെ ഒന്നിച്ചുതന്നെ പോകുവാൻ സാധിച്ചുവല്ലൊ. ജ്യേഷ്ഠനെ ശുശ്രൂഷിച്ചുകൊണ്ടു ജീവിപ്പാൻ ഉണ്ടാകുന്ന ഭാഗ്യമല്ലയൊ ഭാഗ്യം. രാജപദവി, ഹ !അതെത്ര സ്വാതന്ത്ര്യമില്ലാത്ത ഒരു പദവി, എന്തൊരു ബന്ധനം ! പല്ലക്കും രാജഗൃഹവും, കാരാഗൃഹം പോലെ അനുഭവിക്കുന്ന ബന്ധനം ! മന്ത്രിമാരെന്നും അകമ്പടിക്കാരെന്നും വന്ദികളെന്നും വൈതാളികളെന്നും വ്യാജനാമം ധരിക്കുന്ന കാവൽക്കാരാൽ നിത്യം രക്ഷിക്കപ്പെടുന്ന ബന്ധനം ! -- അല്ലാതെ രാജപദവി മറ്റെന്താണ് ? നിണക്കീ ധനത്തിലും ആഡംബര ത്തിലും മോഹമുണ്ടൊ ?
ശത്രുഘ്നൻ - അശേഷമില്ല.
ഭരതൻ - ഉണ്ടെങ്കിൽ പറഞ്ഞോളൂ. എല്ലാം നിന്നെ ഏല്പിച്ചു ഞാൻ ജ്യേഷ്ഠനെ അന്വേഷിച്ചു പോകുവാൻ ഒരു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.