താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാലിനി - അതു ഭാഗ്യം തന്നെ. അത്രയല്ലെ ശപിച്ചുള്ളൂ. അബദ്ധത്തിൽ ചെയ്തുപോയതാണെന്ന് അറിഞ്ഞിട്ടായിരിക്കാം അത്രയെങ്കിലും ദയതോന്നിയത്.

സൌദാ - അതിന്നു സംശയമുണ്ടൊ ?

മാലിനി - എന്നാൽ കൈകയിദേവിയെ അത്രമേൽ കുററപ്പെടുത്തുവാനില്ല.

സൌദാ - അതുകൊണ്ടു കൈകയിദേവിയുടെ തെറ്റു ക്ഷമിക്കത്തക്കതായി വരുന്നതല്ല. എണ്ണത്തോണിയിൽ ഇട്ടിരിക്കുന്ന ഭർത്തൃദേഹം കണ്ടുകൊണ്ടു ആ പാപി എങ്ങിനെ ജീവിക്കുന്നുവെന്നാണ് എനിക്ക് ആശ്ചർയ്യം.

മാലിനി - ഇനി എത്ര ദിവസം ഇങ്ങിനെ എണ്ണതോണിയിൽ കിടക്കണം ?

സൌദാ - ഭരതനും ശത്രുഘ്നും വരുന്നതുവരെ. അവർ ഇന്നിവിടെ എത്തുമെന്നല്ലെ കേൾക്കുന്നത്.

മാലിനി - അവിടെ എന്താണ് ആൾക്കൂട്ടം കാണുന്നത് ? അതാ അങ്ങട്ടു നോക്കൂ.

സൌദാ - (നോക്കീട്ട്) ശരിതന്നെ. രാജകുമാരന്മാർ വരികയാണെന്നു തോന്നുന്നു. അവർ കോവിലകത്തേക്കു പോകുകയാണ്. നമ്മളും പോയി വിവരം അറിയുക

(രണ്ടുപേരും പോയി)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/100&oldid=207732" എന്ന താളിൽനിന്ന് ശേഖരിച്ചത്