താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8


രംഗം 2.

(മന്ഥരയും കൊട്ടാരത്തിലെ ഒരു ദാസിയും പ്രവേശിക്കുന്നു.)


മന്ഥര‌ ‌- കൈകയിദേവി ഈ വൎത്തമാനം കേവലം അറിഞ്ഞിട്ടില്ലെന്നാണൊ നീ പറയുന്നത്?
ദാസി‌ ‌- ഇല്ല. അറിഞ്ഞിട്ടില്ല. ഞാൻ ഇതാ മഹാരാജ്ഞിയുടെ അടുക്കൽനിന്നാണ് വരുന്നത്. അങ്ങിനെ ഒരു വിവരം അറിഞ്ഞിരുന്നുവെങ്കിൽ അതിനെപ്പറ്റി എന്നോടും മറ്റു ദാസികളോടും പറയാതെ ഇരിക്കയില്ല.
മന്ഥര‌ ‌- മഹാരാജാവു ഇന്നലെ രാത്രി എവിടെയായിരുന്നു?
ദാസി‌ ‌- കൌസല്യാദേവിയുടെ കൊട്ടാരത്തിലായിരുന്നു.
മന്ഥര‌ ‌- ശരി. ഭരതനും ശത്രുഘ്നനും എവിടെയാണുള്ളത്.
ദാസി‌ ‌- ആ വിവരം നിങ്ങൾ അറിഞ്ഞിട്ടില്ലെ?
മന്ഥര‌ ‌- ഞാൻ പോയിട്ടു ഒരു മാസമായില്ലെ. ഇന്നു കാലത്തെയാണ് മടങ്ങിവന്നത്. മടങ്ങി ഞാൻ വീട്ടിൽ പോയിട്ടുകൂടി ഇല്ല.
ദാസി‌ ‌- രാജകുമാരന്മാർ ഇരുവരും കേകയരാജ്യത്ത് പോയിട്ട് അല്പദിവസമായല്ലൊ. യുദ്ധാജിത്ത്‌രാജാവിൻറെ ക്ഷണനപ്രകാരമാണത്രെ ഭരതദേവൻ പോയത്. ശത്രുഘ്നദേവനും ഒന്നിച്ചുപോയി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/10&oldid=207173" എന്ന താളിൽനിന്ന് ശേഖരിച്ചത്