Jump to content

താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-7-


ഒന്നാംകുട്ടി‌ ‌- "ശ്രീരാമൻ യുവരാജാവാകുന്നതു കാണാമല്ലൊ. അയാൾ ചെറുപ്പത്തിൽ എൻറെ കൂനിന്മേൽ കല്ലെറിഞ്ഞതു ഞാൻ മറന്നിട്ടില്ല. പ്രതികാരത്തിനുള്ള അവസരമാണിത്"-എന്നാണ് അവൾ പറഞ്ഞത്.
സന്യാസി ‌ ‌- കഷ്ടം! ഈ വക മംഗളകൎമ്മങ്ങളെ അമംഗളമാക്കാൻ വെറും നിസ്സാരന്മാർ വിചാരിച്ചാലും സാധിക്കും. അഥവാ, ഈശ്വരകല്പിതം വല്ലവൎക്കും തടുപ്പാൻ കഴിയുമൊ?
ഒന്നാംകുട്ടി‌ ‌- ഇവിടുന്നു അങ്ങിനെ പറഞ്ഞതിൻറെ അർത്ഥമെന്താണ്? രാമചന്ദ്രന്നു വല്ല സങ്കടവും വരാൻ പോകുന്നുണ്ടൊ?
സന്യാസി ‌ ‌- കുട്ടികളായ നിങ്ങൾക്ക് അതൊന്നും അറിഞ്ഞിട്ടു ആവശ്യമില്ല. നിങ്ങൾ പാടി കളിച്ചുകൊൾവിൻ.
(സന്യാസി പോയി)


ഒന്നാംകുട്ടി‌ ‌- എനിക്കു ഈ സന്യാസിയുടെ വാക്കുകേട്ടു വളരെ ഭയമാകുന്നു. നമ്മൾ ചെയ്തതു തെറ്റിപ്പോയെന്നല്ലെ തോന്നുന്നത്. ഇനി നാം എന്താണ് ചെയ്യേണ്ടത്.
മൂന്നാം കുട്ടി‌ ‌- നമ്മൾ പോയി കൌസല്യാദേവിയോടു ഈ വിവരം പറയുക.
ഒന്നാംകുട്ടി‌ ‌- അതാണ് നല്ലത്.
(എല്ലാവരും പോയി)














ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/9&oldid=207172" എന്ന താളിൽനിന്ന് ശേഖരിച്ചത്