Jump to content

താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-9-


മന്ഥര‌ ‌- അങ്ങിനെയാണൊ? അവർ ഇന്നു മടങ്ങി വരുമൊ?
ദാസി‌ ‌- അതിൻറെ യാതൊരു വിവരവുമെനിക്കില്ല. എപ്പോൽ മടങ്ങിവരുമെന്നും നിശ്ചയമില്ല.
മന്ഥര‌ ‌- അഭിഷേകത്തിനു വന്നുചേരാൻ അവരെ ക്ഷണിച്ചിരുന്നില്ലെന്നൊ?
ദാസി‌ ‌- അതും എനിക്കു നിശ്ചയമില്ല.
മന്ഥര‌ ‌- ആട്ടെ, നീ ഇപ്പോൾ എങ്ങട്ടാണ് പോകുന്നത്?
ദാസി‌ ‌- ഞാൻ മടങ്ങി കൊട്ടാരത്തിലേക്കുതന്നെ പോകയാണ്.
മന്ഥര‌ ‌- നിന്നോടു മറ്റൊരു കാൎയ്യം ചോദിക്കേണമെന്നു വെച്ചാണ് നിന്നെ വിളിച്ചു നിറുത്തിയത്. കഴിഞ്ഞപ്രാവശ്യം ഞാൻ കൈകയിദേവിയോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻ ഉടുത്തിരുന്ന ചേല തന്നെ നീ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ടിരുന്നുവല്ലൊ? എന്താണ് നിണക്ക് ആ ചേലയോടു ഇത്ര ആഗ്രഹമുണ്ടൊ?
ദാസി‌ ‌- എനിക്ക് ആഗ്രഹമുണ്ടായിട്ടെന്താണ്? അത്ര നല്ല ചേലധരിപ്പാൻ എനിക്കു യോഗ്യതയുണ്ടൊ? ആവിധമൊന്നു വാങ്ങാൻ എനിക്ക് പണമുണ്ടൊ?
മന്ഥര‌ ‌- നീ വിലകൊടുത്തു വാങ്ങേണമെന്ന് ആർ പറഞ്ഞു? ആ ചേല ഞാൻ നിണക്ക് സമ്മാനിക്കാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/11&oldid=207174" എന്ന താളിൽനിന്ന് ശേഖരിച്ചത്