താൾ:NijanandaVilasam-SriChattampiSwamikal.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

താകയാൽ യുക്തിക്കു അനർഹമായതുകൊണ്ടു 26കർത്തും, അകർത്തും അന്യഥാകർത്തും[1] ശക്തി മുതലായതെല്ലാം ക്രീഡിച്ചു നിൽക്കും. അതിനെ ആരാണു നിർണ്ണയിച്ചു പറവാൻ ശക്തന്മാർ? എന്നാൽ അപ്രകാരമായാലും പറഞ്ഞപ്രകാരം ഒരു സത്ത് അതിനു സിദ്ധിക്കാതിരുന്നാൽ അവസ്തുവായിപ്പോകും. പ്രകാശിക്കാതിരുന്നാലും അപ്രകാരം തന്നെയാകും. ഈ രണ്ട് സ്വഭാവവും അതിൽ ഇരിക്കുന്നതായി സമ്മതിക്കിൽ ഘടമിരിക്കുന്നു പടമിരിക്കുന്നു പ്രപഞ്ചമിരിക്കുന്നു അജ്ഞാനമിരിക്കുന്നു, അപ്രകാരം തന്നെ ഇവകൾ ശോഭിക്കുന്നു എന്ന വ്യവഹാരബലത്താൽ ശോഭിക്കുമ്പോൾ ഭിന്നഭിന്ന വികാരങ്ങളാകും. അപ്രകാരം തന്നെ, ഇവകളിൽ കാണപ്പെട്ടിരിക്കുന്ന ഇരിക്കുന്നു, ശോഭിക്കുന്നു എന്ന വാക്കുകൾ മാർപ്പെടാതെയിരിക്കയാൽ ഇവകളുടെ അർത്ഥം അവകളിൽ നിന്നുഅന്യങ്ങളാകണം. അങ്ങിനെയായൽ അവയുടെ വിലക്ഷണത്വത്തെ ചേർന്നിരിക്കും. അതും അവകൾ ഭിന്നഭിന്നങ്ങളായ വികാരങ്ങളോടു ചേർന്നിരിക്കയാൽ ആ വികാരത്വത്തിനു വിലക്ഷണമായ നിർവികാരത്വത്തെ ചേർന്നിരിക്കും. ഇപ്രകാരം വിവേകാനുഭൂതിയാൽ, കണ്ട ഒരു പർവ്വതത്തിൽ വിസ്താരമുള്ള ഗുഹയിന്നു വെളിയിൽ ശിലയുടെ കാഠിന്യം കാണപ്പെടാത്തതുപോലെ, അരൂപമായും നിർവികാരമായുള്ള കാഠിന്യം ആ രണ്ടു സ്വഭാവത്തേയും അനുഭവത്താൽ നോക്കി അവകളെ ആ അജ്ഞാനം വരെയുള്ള മുൻപറഞ്ഞ വസ്തുക്കളിൽ കോർത്തിട്ടു നോക്കിയാൽ അവകൾ തനതു വികാരങ്ങളെയും തനതു രൂപങ്ങളെയും വിട്ടുനീങ്ങി ഇല്ലാത്തതായി ഭവിക്കും. ആ അനുഭവങ്ങളെയും ആ

  1. കർത്തും - ചെയ്യാൻ; അകർത്തും - ചെയ്യാതിരിക്കാൻ; അന്യഥാ കർത്തും - മറ്റൊരുവിധത്തിൽ ചെയ്യാൻ.
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/87&oldid=166031" എന്ന താളിൽനിന്ന് ശേഖരിച്ചത്