നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
സ്വഭാവതിൽ തന്നെ നോക്കിയാൽ ആത്മജ്ഞാനാനുഭൂതിക്കു വേറായില്ലാതെ അതു മാത്രമായി ശേഷിച്ചു നിൽക്കും. ഇപ്രകാരം സത്തിനെ അവകൾക്കു വ്യ്വസ്ഥാപിക്കാഞ്ഞാലും സത്തയില്ല!കയാൽ അപ്രകാരം തന്നെ അവസ്തുവാകും.
ഇപ്രകാരം ഇക്കാരണശരീരമായ അജ്ഞാനത്തെ വിവേകാനുഭൂതിയാൽ അവസ്തുവായി നിരാകരിച്ച്, അപ്രകാരംതന്നെ മുൻപറഞ്ഞ അനുസന്ധാനവിശേഷത്താൽ ഭവിച്ച സുഷുപ്തിയാകുന്ന കാരണശരീരമെന്ന ദൃശ്യവസ്തുവായ അനാത്മവസ്തു ആത്മസംബന്ധംകൂടാതെ ബഹുദൂരത്തിൽ പ്രത്യക്ഷപ്പെട്ട്, അതിൽ അഹമദ്ധ്യാസത്തെ വിവേകാനുഭൂതിയാൽ ദൃടന്മതര മായിട്ടു നീക്കി, ഏതുകാലത്തും അതിൽ അഹമദ്ധ്യാസം ഉദിക്കാതിരിക്കുമാറ് ആക്കി, ഈ മൂന്നു ശരീരങ്ങളേയും കടന്ന് അസംഗോദാസീനനായി പ്രകാശിക്കുന്ന അദ്വിതീയവസ്തുവായ അഹംപദത്തിന്റെ യഥാർത്ഥമായ സാക്ഷിയാകുന്ന ഈ ആത്മജ്ഞനത്തിൽ അഹമർത്ഥജ്ഞാനം ഏതു കാലത്തും വിട്ടുപോകാതെ ഇരിക്കുമാറ് വൃത്തിസംബന്ധം കൂടാതെ വിവേകാനുഭൂതിബലംകൊണ്ട് നിരന്തരം അഭ്യസിക്കുന്ന അഭ്യാസദാർടന്മ്യത്താൽ പറഞ്ഞ സ്വാനുഭവം സിദ്ധിക്കും. അപ്രകാരം സിദ്ധിച്ചാൽ ആ വിവേകാനുഭൂതിയാകുന്ന വാളാൽ ആ അഹംകാരമാകുന്ന സർപ്പത്തിന്റെ മൂന്നാമത്തെ തലയും ഖണ്ഡിക്കപ്പെട്ട് നിർജ്ജീവനായി പുനരുത്ഥാനത്തിനു ഹേതുവില്ലാതെ പോകും.
അക്കാലത്തു ഒന്നും അറിയാതെ ഉറങ്ങിയെന്ന പ്രതീതിയോടും സുഖമായുറങ്ങിയെന്ന ആനന്ദാനുഭവം കാണപ്പെടുകയാൽ ആനന്ദമേ ബ്രഹ്മം എന്ന ശ്രുതിപ്രമാണത്താൽ ആനന്ദസ്വരൂപം ആ ബ്രഹ്മത്തിനല്ലാതെ മറ്റൊരു വസ്തുവിനും സിദ്ധിക്കയില്ല. അപ്രകാരമായാലും വിഷയാനന്ദമെന്നും