താൾ:NijanandaVilasam-SriChattampiSwamikal.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

മറച്ചുവെന്നുള്ളതു ചേരുകയില്ല. എന്തെന്നാൽ, ഈ അജ്ഞാനം എന്തുസ്വഭാവത്തോടുകൂടിയത്, ഏതിനെ കാരണമായി ചേർന്നത്, ഏതു ശക്തിയാൽ മറച്ചത് എന്നു വിവേകാനുഭൂതിയാൽ നോക്കുകിൽ അതിന്നു കാരണം, അന്ധകാരത്തിനു സൂര്യൻ കാരണമാകാത്തതുപോലെ, ചിദാത്മാവാകയില്ല. ആ അജ്ഞാനം തന്നെ സകല ദ്വൈതപ്രപഞ്ചത്തിനും കാരണമാകാൻ പാടില്ല നിർഹേതുകമായൊരു വസ്തു സിദ്ധിപ്പാനും പാടില്ല. അതല്ല, സിദ്ധിക്കിൽ, അതു സ്വയംപ്രകാശവസ്തുവായിരിക്കേണ്ടതാണ്. അപ്രകാരം സ്വയംപ്രകാശമായി പറഞ്ഞാൽ, സകലത്തേയും പ്രകാശിപ്പിക്കുന്ന ആദിത്യങ്കൽ മറയ്ക്കുന്ന ശക്തിയുള്ള അന്ധകാരം സിദ്ധിക്കാത്തതുപോലെ, ആവരണരൂപമായുള്ള മറയ്ക്കുന്ന ശക്തി നശിച്ച് തന്റെ നാമത്തിന്റെ അർത്ഥത്തോടു ചേരാത്തതായി ആത്മജ്ഞാന ദൃഷ്ടിക്കന്യമായില്ലാതെ അവസ്തുവായിപ്പോകും. അങ്ങിനെയില്ല. അതു ഏതിനേയും മറയ്ക്കുന്ന ശക്തിയോടുകൂടിയ ജഡവസ്തു തന്നെ. ജ്ഞാനപ്രകാശസഹായം കൊണ്ടു തന്നെ തനതു ശക്തിയെ ചെലുത്തികൊണ്ടു നിൽക്കും. എങ്കിൽ, ഘടാദികളെപ്പോലുള്ള ഈ അജ്ഞാനം മറയ്ക്കുന്ന ശക്തിയുള്ളതായി ഭവിക്കുമ്പോൾ ആ ശക്തികളെ അറിയുമാറ് പ്രകാശിപ്പിക്കുന്ന സാധനമായ ആ ജ്ഞാനപ്രകാശത്തെ മറയ്ക്കേണമെങ്കിൽ തന്നെ പ്രകാശിപ്പിക്കുന്ന അതിന്റെ സാന്നിദ്ധ്യം ഇരിക്കുന്നതുവരെ അതിനെ മറപ്പാൻ ഉപകാരപ്പെടുകയില്ല. ആ ഉപകാരത്തെ വിട്ടുനീങ്ങിയ കാലത്തു മറയ്ക്കാമല്ലോ എന്നാൽ, അവിടെ തനിക്ക് സ്വതന്ത്രമായി പ്രകാശം ഇല്ലാത്തതുകൊണ്ട് ഘടംപോലെ താനേ ഇരിക്കുന്നു, ഇല്ല എന്ന പ്രതീതിക്കു പോലും വി‌ഷയമില്ലാതെ ശൂന്യം പോലെ ഭവിച്ചു നിൽക്കും. അല്ലാതെയും യാതൊരു ലക്ഷണത്താലും കുറിക്കാൻ പാടിലാത്ത സ്വഭാവത്തോടുകൂടിയ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/86&oldid=166030" എന്ന താളിൽനിന്ന് ശേഖരിച്ചത്