താൾ:NijanandaVilasam-SriChattampiSwamikal.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

സുഖമായുറങ്ങിയെന്നു ഇങ്ങിനെ എല്ലാവരും സാധാരണയായി പ്രതീതിയിൽ വ്യവഹരിക്കുകയാൽ ആ പ്രതീതിബലം കൊണ്ട് വിവേകത്താൽ യാതൊരു തോന്നലും ഇല്ലാത്ത പ്രകാരം ആ അനുഭൂതിയെ ഉള്ള മട്ടിൽ ഈ അവസ്ഥയിൽ വി‌ഷയീകരിച്ചാൽ അപ്രകാരമേ ഒരനുഭവം ഉദിച്ചു നിൽക്കും. ആ അനുഭൂതിയെ അതിസൂക്ഷ്മമായ വിവേകവൃത്ത്യനുഭവത്താൽ നോക്കി അവിടെത്തന്നെ സങ്കല്പസത്താസംബന്ധം കൂടാതെ നോക്കിയ ദൃഗനുഭവത്താൽ അതിനെ ദൃശ്യപ്പെടുത്തിയാൽ അതു ദൃശ്യത്വത്തെ ചേർന്നു അനാത്മവസ്തുവായി, മുമ്പിൽ സൂര്യമണ്ഡലദൃഷ്ടാന്തം പറഞ്ഞതുപോലെ, ബഹുദൂരത്തിൽ വിലകി നിൽക്കും. അപ്രകാരമേ ഈ ആത്മാവിന്റെ ദൃഗനുഭൂതിയും യാതൊരു തോന്നലുമില്ലാതെയും ത്രിപുടി ശൂന്യമായും ജ്ഞാനദൃഷ്ടി ഇരിക്കുന്നില്ലെന്നു നിർണ്ണയിക്കാൻ പാടില്ലാത്തതു ആയും ഉള്ള ആ അവസ്ഥയെ, ആ രണ്ടവസ്ഥയെ ദൃശ്യമായി തോന്നിപ്പിച്ച് താൻ ജ്ഞാനദൃഷ്ടി മാത്രമായി നിന്നതുപോലെ മൂന്നാമത്തെ അവസ്ഥയ്ക്കും സൂക്ഷ്മമായി ത്രിപുടിശൂന്യ ജ്ഞാനസ്വരൂപമാത്രമായി പ്രകാശിച്ചു നിൽക്കും. ഈ അനുഭവം അതിസൂക്ഷ്മമാകയാൽ അതിനെ സ്വാനുഭവത്താൽ അവലംബിക്കയെന്നുള്ളതു ഏറ്റവും ദുർലഭം. എന്നാലും അതിൽ അതിന്നഭിന്നമായി ഒരു സാക്ഷി ധർമ്മത്തെ ആരോപിച്ച് മുൻപറഞ്ഞ അവസ്ഥാനുഭൂതി ദൃശ്യപ്പെടുന്നതുകൊണ്ടും, ഈ ജ്ഞാനദൃഗനുഭൂതി ദൃശ്യമായിരിക്കകൊണ്ടും, തന്നെ സാക്ഷിയായനുഭവിച്ചു അതിനെ സാക്ഷ്യമായ അനാത്മവാകയാൽ അത് ഒരിക്കലും ഒരു അഹം വസ്തുവാകയില്ല എന്നു കണ്ടാൽ അതിൽ അടിക്കടി ആത്മാധ്യാസം നിവൃത്തിയാകും. ആ അവസ്ഥാനിഭൂതിയാകുന്ന, ഒന്നും, അറിയായ്മയായ അജ്ഞാനം തന്നെ കാരണശരീരമാകയാൽ അതു ഈ ആത്മാവിന്റെ ജ്ഞാനദൃക്കിനെ

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/85&oldid=166029" എന്ന താളിൽനിന്ന് ശേഖരിച്ചത്