താൾ:NijanandaVilasam-SriChattampiSwamikal.djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

കണ്ടാലും ആ കണ്ണിനെ മനസ്സു അറിയുന്നതുപോലെ, ഈ പ്രപഞ്ചമാകട്ടെ, അതിന്നാധാരമായ സങ്കല്പമാകട്ടെ, അതിൽ ഉദിക്കുന്നിടമായ കേവലം മനസ്സെന്നു പറയപ്പെട്ട നിർവികാരംപോലെയുള്ള കണക്കില്ലാത്ത വ്യാപകവൃത്തിയാകട്ടെ, ഇവകൾ ഏതുവിധം ഉണ്ടായി ശോഭിക്കുന്നു എന്ന് വിവേകാനുഭൂതിയാൽ നോക്കുകിൽ, ഉള്ളംകൈയ്യിലിരിക്കുന്ന കനിയെന്നപോലെ, നിസ്സംശയമായി ദൃഷ്ടാവിന്റെ ജ്ഞാന ദൃഷ്ടിയിൽ ദൃശ്യമായി നോക്കപ്പെട്ട്, മുൻപറഞ്ഞ ദൃഷ്ടാന്തപ്രകാരം ഈ ദൃഷ്ടാവിന്റെ ജ്ഞാനദൃഷ്ടിയിലടങ്ങിയതും, ജഡമായും,സ്വപ്രകാശത്താൽ തോന്നി പ്രകാശിക്കുന്നതായും, അനുഭവത്തിനു വരും. ഘടത്തിനെ മൃത്തു വാപിച്ച് ആ ഘടം ഒരു വസ്തുപോലെ പ്രകാശിച്ചാലും അതു കാലത്രയത്തിലും തനിക്കു വേറായി തന്നിൽ വരാത്തതുപോലെ ആ ദൃഷ്ടിയിൽ അവ കാലത്രയത്തിലും ഇല്ലാത്തതായും വരും. അപ്രകാരം വന്നാൽ ആ അനുഭൂതിബലം കൊണ്ട് ഇടവിടാതെ അനുസന്ധാനം ചെയ്ത് അവയെ ശദേിക്കിൽ വ്യാപക ജ്ഞാനദൃഷ്ടിമാത്രമായും,ഓരോരോ കാലത്ത് ഉണ്ടായി നശിച്ചാലും അവകൾക്ക് സാക്ഷിയായും, ഈ ആത്മ ജ്ഞാനാനുഭവം നഷ്ടപ്പെടാതെ പ്രകാശിചു നിൽക്കും. ഈ വിവേകാനുഭുതിയാൽ ആ മനസ്സിനെ ജയിക്കണം.

അപ്രകാരം തന്നെ സ്ഥൂലസൂക്ഷ്മകാരണങ്ങളെന്ന ശരീരത്രയത്തെ ശാഖോപശാഖകളായി ചേർന്നതായുള്ള സംസാരചന്ദവൃക്ഷത്തിനെ ചുറ്റിക്കിടക്കുന്ന, ശരീരത്രയാഭിമാനങ്ങളായ മൂന്നു ശിരസ്സുകളോടുകൂടിയ സങ്കല്പത്താൽ കല്പിക്കപ്പെട്ട അഹങ്കാരമെന്ന ആ സർപ്പം ആ സംസാരമായ ചന്ദനവൃക്ഷത്തെ വിട്ടു നീങ്ങി ഛേദിക്കപ്പെട്ട് ആ സുഖനിധിയെ നിരർഗ്ഗളമായി ഭുജിക്കുമാറുപദേശിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/82&oldid=166026" എന്ന താളിൽനിന്ന് ശേഖരിച്ചത്