നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
ഒരു കാലത്തിൽ ഈ പ്രപഞ്ചങ്ങളെ ശൂന്യമായി കാണിച്ച്, മറ്റൊരു കാലത്തിൽ ഒരു തനുവിൽ നഖം മുതൽ ശിരസ്സു വരെ ഉദിച്ച് സൂചികുത്തുവാൻ സ്ഥലമില്ലാത്ത വസൂരി ഉപദ്രവത്തെപ്പോലെ, അവിടെയും നാമരൂപങ്ങളെക്കൊണ്ടു പരിപൂർണ്ണമാക്കും. കാളകൂടമായുള്ള കാലമെന്ന ഒരു തത്ത്വത്തെ തനിക്കഭേദമായ ശക്തിയാക്കിക്കൊണ്ട്, ദേവതിര്യഗ് പശുപക്ഷി മൃഗാദികളായ ചരവസ്തുകളാകട്ടെ, സ്ഥൂലപഞ്ചഭൂതങ്ങളായ അചരവസ്തുക്കളാകട്ടെ, ഇവകളെ മഹാകാളരാത്രിയെന്ന മഹാന്ധകാരം ദൃശ്യങ്ങൾ തോന്നാത്ത വിധത്തിൽ വിഴുങ്ങുന്നതുപോലെ, കബളീകരണം ചെയ്യലേ സഹജതൊഴിലായിട്ടു ആരെയും മൂർച്ഛിപ്പിച്ചുകളയും. അല്ലാതെയും തന്നാൽ കല്പിക്കപ്പെട്ട ശ്രുതിസ്മൃതി ഇതിഹാസപുരാണാഗമങ്ങളെന്ന ശാസ്ത്രങ്ങളാൽ പറയപ്പെട്ട പുണ്യപാപങ്ങളെന്ന അശനിപാതത്താൽ ആരെയും തലപ്പൊക്കുവാൻ പാടില്ലാത്തവിധത്തിൽ ഇട്ടു തപിപ്പിക്കും. ഈ വിധമായ മനസ്സു ആർക്കും വശമായി നശിച്ചതെന്നുള്ള വ്യവഹാരം ദുർലഭം തന്നെയാണെങ്കിലും അതിനെ ജയിച്ച് ആ ആനന്ദനിധിയെ തടവുകൂടാതെ ഭുജിക്കുമാറ് ഉപായം പറഞ്ഞു തരാം.
അതിവിസ്താരമുള്ള ബ്രഹ്മാണ്ഡകോടികളെ തന്റെ അണുമാത്രത്തോളമുള്ള സങ്കല്പലേശത്തിലടക്കി, ഉണ്ടോ ഇല്ലയോ എന്ന് ശങ്കിക്കുമാറ് അളവില്ലാത്ത വ്യാപകമഹിമയോടു താൻ ചേർന്നിരുന്നാലും, വേദാന്ത ശാസ്ത്രങ്ങളാൽ പരിപൂർണ്ണമായ കരുണാനിധിയായ സദ്ഗുരുവിന്റെ ഉപദേശമാഹാത്മ്യത്താൽ അതിനെ നോക്കിയാൽ അതിന്റെ ശക്തി അപ്രകാരം മോഹിപ്പിക്കുകയില്ല. ഘടപടാദിസത്തു മൃത്തിനെ ഒഴിച്ച് ഇല്ലാത്തതുപോലെ ഈ മനസ്സിന്റെ സങ്കല്പത്തെ ഒഴിച്ച് മുൻപറഞ്ഞ പ്രപഞ്ചം ഇരിക്കാൻ പാടില്ല. ഘടത്തെ കണ്ണു