താൾ:NijanandaVilasam-SriChattampiSwamikal.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

മഹാമൂർഖമായ ഇരുതലമണിയനെന്ന സർപ്പംപോലെ ആവരണവിക്ഷേപങ്ങളാകുന്ന ക്രൂരമായ വി‌ഷത്തെ അധികരിച്ചതായുള്ള രണ്ടു ശക്തികളെ തന്റെ രണ്ടു കോടികളിലും രണ്ടു ശിരസ്സുകളെന്ന പോലെ ഉദിപ്പിച്ച്, അവകളാലും ആ ആനന്ദനിധിയെ ആരും അനുഭവിക്കുന്നതിനു ഉപകാരപ്പെടാതെ വിജൃംഭിച്ചു നിൽക്കും. അല്ലാതെയും, തന്നിൽ വിക്ഷേപശക്തിയുടെ ചേഷ്ടയാൽ ചരാചരമായ അനേക കോടി ബ്രഹ്മാണ്ഡമണ്ഡലങ്ങളെന്ന പ്രപഞ്ചത്തെ, കണ്ണാടിയിൽ കാണുന്ന നഗരം എന്നപോലെ ക്ഷണമാത്രത്തിൽ തോന്നിപ്പിച്ച്, അതിനു 25പഞ്ചകൃത്യം[1] നടത്തിവരുന്ന ബ്രഹ്മാവി‌ഷ്ണുരുദ്രമഹേശ്വരസദാശിവന്മാരെന്ന പഞ്ചകർത്താക്കളെ ആ കൃത്യങ്ങളിൽ അഭിമാനിച്ചതുപോലെ ചെയ്ത് അതിനെ നീതിപോലെ നടത്തിച്ച്, ആരെയും ദ്വൈത പ്രപഞ്ചത്തെ സത്യമായി വിശ്വസിപ്പിക്കും. അല്ലാതെയും, തനതു സങ്കല്പത്തിലുദിച്ച സ്ഥൂലസൂക്ഷ്മകാരണങ്ങളായ പഞ്ചഭൂതങ്ങളെ ഒരു ഭാഗം ശുദ്ധജഡംപോലെയും ഒരു ഭാഗം ചേതനം പോലെയും കാണിച്ച്, ഈ ജഡാജഡങ്ങളായ രണ്ടു വകുപ്പിനും സാക്ഷിയായി ചിന്മാത്രനായി പ്രകാശിക്കുന്ന സർവ്വാധി‌ഷ്ഠാന ചൈത്യത്തെ ഇവകൾക്കന്യമെന്നറിയപ്പെടുത്താതെ

നർത്തകിയെപ്പോലെ നർത്തിച്ചു നിൽക്കും. മേലും, ആകാശത്തിൽ ചൂഴന്നുവരുന്ന ഇടിത്തീയ് പോലെ, ജനനമരണമെന്ന രണ്ടു കോടിയിൽ പിടിച്ച കൊടിയതോയോടുകൂടിയ ജീവന്മാരെ സംസാരമാകുന്ന പെരുവെളിയിൽ നിലയില്ലാതെ ഇട്ടു ചുഴറ്റി, അവർക്കു അതിനാലുണ്ടായ ദുഃഖങ്ങളെ നിവർത്തിക്കുന്നതിനു മാർഗ്ഗമറിയാതെ ദുഃഖിപ്പിക്കും.

  1. പഞ്ചകൃത്യങ്ങൾ = സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നിവയാണ് പഞ്ചകൃത്യങ്ങൾ.
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/80&oldid=166024" എന്ന താളിൽനിന്ന് ശേഖരിച്ചത്