താൾ:NijanandaVilasam-SriChattampiSwamikal.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ശി‌ഷ്യൻ: പരമഗുരുവായ പ്രാണനാഥ, സകല ശാസ്ത്രങ്ങളിലും ആത്മജ്ഞാനത്തെ പ്രാപിച്ച മഹാന്മാരുടെ ചരിത്രങ്ങളിലും മനോനാശം കൂടാതെ മഹോപശാന്തപദവിയായ അഭയബ്രഹ്മപ്രാപ്തി സിദ്ധിക്കയില്ലെന്നും, ആ മനോനാശം നിമിത്തം വളരെ മഹാന്മാർ ഏറവും പ്രയാസപ്പെട്ടു എന്നും, ആ മനോനാശം അതികഠിനമെന്നും, ചിലേടത്തു അതിലഘുവെന്നും കാണപ്പെടുന്നു. അയതിനാൽ മനോനാശത്തെ പ്രാപിച്ച് ആനന്ദസിദ്ധിക്കുള്ള മാർഗ്ഗത്തെ അരുളിച്ചെയ്യേണമേ!

ആചാര്യൻ!: നീ ചോദിച്ചതു ഏറ്റവും രഹസ്യമായുള്ളതത്ര. ആത്മാവെന്നവൻ ചരാചരങ്ങളായ അനേകകോടി ബ്രഹ്മാണ്ഡ മണ്ഡലങ്ങളെ തന്റെ വിസ്താരമായ വ്യാപകത്തിലുദിച്ച മനസ്സിന്റെ ഒരു അണുമാത്രമായ അംശത്തിൽ ഉണ്ടോ ഇല്ലയോ എന്ന സ്ഥിതിയിൽ അടക്കി വച്ച്, ആ മനസ്സിനെ, രജ്ജുവിൽ തോന്നിയ സർപ്പത്തെപ്പോലെ, തന്നിൽ തോന്നിച്ചും, തോന്നിക്കാതെയും പ്രകാശിച്ചു നിൽക്കും. ഈ മനസ്സായതു സ്വസങ്കല്പത്താൽ കല്പിക്കപ്പെട്ട സ്ഥൂലസൂക്ഷ്മകാരണങ്ങളെന്ന മൂന്നു ശരീരങ്ങളെ സ്കന്ധമായുള്ള ചന്ദന വൃക്ഷത്തിന് അവസ്ഥാത്രയങ്ങളെന്ന ശാഖോപശാഖകളായി ചേർത്തു ശരീരത്രയത്തിൽ '" ഞാൻ"' "എന്റേത്" എന്നുള്ള അഭിമാനങ്ങളാകുന്ന മുന്നു ശിരസ്സുള്ള അഹംകാരമെന്ന കൊടിയ വി‌ഷങ്ങളെ ശർദ്ദിക്കുന്ന സർപ്പത്തെ സ്വസങ്കല്പത്താൽ ജനിപ്പിച്ച് അതിനെക്കൊണ്ട് ആ വൃക്ഷത്തെ ചുറ്റിച്ച് ആത്മവസ്തുവായ സർവ്വാധാര ബ്രഹ്മചൈതന്യമെന്ന മഹാസമ്പത്തായ ആനന്ദനിധിയെ ഭുജിക്കുന്നതിനു അവസരം കൊടുക്കാതെ തടുത്തുകൊണ്ടു നിൽക്കും. അല്ലാതെയും

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/79&oldid=166022" എന്ന താളിൽനിന്ന് ശേഖരിച്ചത്