താൾ:NijanandaVilasam-SriChattampiSwamikal.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

സ്ഥൂലദേഹം എന്നത് രക്തം, മാംസം, അസ്ഥി, ഞരമ്പ്, തോൽ, ജലം, മലം രോമം, ദന്തം കഫം, ഇവകളിൻ സംയോഗസമുഹമായൂള്ളത്. അതിനെ വിവേകദൃഷ്ടിയാൽ പിരിച്ച്, തന്റെ മുൻവശത്തു എതിരായി ഒരു കയറു കെട്ടിയതായി ഭാവിച്ച് അതിൽ ഇതുകളെ വെവ്വേറെയായി തൂക്കിയിട്ടു നോക്കിയാൽ താൻ അശരീരിയായ ജ്ഞാനസ്വരൂപദൃക്കായും മുമ്പിൽ ശരീരംപോലെ തോന്നിയ തനുവ് മുമ്പിൽ തൂക്കപ്പെട്ട്, ആ വികാരങ്ങളാകുന്ന സംയോഗം നീങ്ങി വെവ്വേറെയായി അനുഭവിക്കപ്പെടുക കൊണ്ട്, ശരീരമെന്ന നാമത്തിന്റെ അർത്ഥത്തെ വിട്ടുപോകും. ഇപ്രകാരം ഇടവിടാതെ ദൃടന്മതരാഭ്യാസം ചെയ്കിൽ അതു ഒരിക്കലും ശരീരമായി തോന്നാതെ ഘടത്തിൽ ഞാൻഎന്ന അനുഭവം ആർക്കും ഉണ്ടാകാത്തതുപോലെ, തനുവിൽ ഞാനെന്ന അദ്ധ്യാസം ഭവിക്കാതെ തന്നെത്താനേ നീങ്ങിപ്പോകും. അപ്രകാരം തന്നെ ഈ ദ്രഷ്ടാവും തന്നിൽ തനുസംബന്ധം കാണപ്പെടാത്തതിനാൽ അശരീരിയായ ദ്രഷ്ടാവു മാത്രമായി പ്രകാശിചു നിൽക്കും. ഈ അനുഭവം ദൃടന്മതരമായി സിദ്ധിച്ചാൽ ആ അഹംകാരമായ സർപ്പത്തിന്റെ ക്രൂരമായ ഒരു ശിരസ്സു വിവേകവാളാൽ വെട്ടപ്പെട്ട് നിർജ്ജീവമായിപ്പോകും. ആ സർപ്പത്തിന്റെ മറ്റുള്ള തലകളും നശിക്കുമാറ് ഉപദേശിക്കാം.

തനുസംബന്ധം നീങ്ങി അശരീരിയായ ഈ ആത്മാവ് ജ്ഞാനദൃഷ്ടിമാത്രാമായി പ്രകാശിക്കിൽ ശ്രവണശക്തി മുതലായ പതിനേഴു ശക്തി ചേർന്ന സൂക്ഷ്മശരീരം അവനോടു അഭേദമായി കലർന്നു നിൽക്കും. ഭിന്നഭിന്നലക്ഷണമുള്ള ആ പതിനേഴു ശക്തികളെയും സ്ഫുരിപ്പിച്ച് അവയെ ആകാശത്തിൽ ചിതറിയ ഭിന്നഭിന്ന ലക്ഷണമുള്ള നക്ഷത്രപ്പോലേ ദൃശ്യപ്പെടുത്തി, സൂര്യനെ കാണുന്ന ദൃക്കിനും ആ സൂര്യനും

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/83&oldid=166027" എന്ന താളിൽനിന്ന് ശേഖരിച്ചത്