താൾ:NijanandaVilasam-SriChattampiSwamikal.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ആത്മചൈതന്യ വ്യാപകത്തിൽ ഭേദിച്ച് കാണപ്പെടുന്നുവോ, ആ ആത്മചൈതന്യ വ്യാപകത്തെ വേറായിട്ടു കണ്ട് അതിനെ വസ്തുതന്ത്രമായ അഹം പദാർത്ഥമായിട്ട് നിർണ്ണയമായനുഭവിച്ച്, അവനു ദൃശ്യമായിത്തോന്നിയ ശൂന്യസാമാന്യ വിശേ‌ഷക്കുറിപ്പുകളെ കർതൃതന്ത്രമായ കല്പിത വസ്തുവായിട്ടും തെളിഞ്ഞ് ആ കല്പിതങ്ങളും ഭേദമായി അനുഭവിക്കപ്പെടും. വിവേകത്താൽ ബാധിക്കപ്പെടും. രണ്ടു കാലത്തും തന്റെ അധി‌ഷ്ഠാനത്തീന്നു വേറായിരിക്കയില്ലെന്ന് മതിച്ച രജ്ജുവിൽ തോന്നിയ സർപ്പത്തേ രജ്ജുസത്തയാൽ വ്യാപിക്കെ, ആ സത്തയാൽ സർപ്പസത്ത കാലത്രയത്തിലും വേറായില്ലാതെ വിട്ടുനീങ്ങി രജ്ജുവിന്റെ വ്യാപകസന്മാത്രമായി പ്രകാശിക്കുന്നതുപോലെ ജ്ഞാനരൂപമായ ആത്മാവിന്റെ സത്തയാൽ ഈ ശൂന്യം, സാമാന്യം, സങ്കല്പമായ വിശേ‌ഷം, അപ്രകാരം സ്വപ്നജഗത്ത്, സ്ഥൂലദേഹത്തോടു കൂടിയ ജാഗ്രത്പ്രപഞ്ചം, ഇവറ്റെ വ്യാപിക്കുന്നതിന് സാധനമായ ഇന്ദ്രിയകരണങ്ങൾ, ഇതുകളെ എല്ലാവറ്റെയും അനുഭവിച്ച പ്രകാരം ഓർമ്മയാൽ ഒരു കാലത്ത് അഭിമുഖപ്പെടുകിൽ അക്കാലത്ത് ആദ്യന്തമറ്റ ആത്മപ്രകാശസമുദ്രത്തിൽ നാമരൂപങ്ങളായ അല, കുമിള, നുര മുതലായ ഈ പ്രപഞ്ചമശേ‌ഷവും ഇതിങ്കൽ അടങ്ങുന്നതായി അനുഭവത്തിനു വരും. ആകയാൽ കാറ്റ് ശമിച്ച വ്യാപകസമുദ്രത്തിലുണ്ടായ അലനുരകുമിളകൾ അതാതു സ്ഥാനത്തിൽ ജലമാത്രമായി അടങ്ങി വ്യാപകസമുദ്രമായി കാണുന്നതുപോലെ, അനേക നാമരൂപവിചിത്രങ്ങളായി ദൃശ്യഭേദത്തോടു കൂടിയ അനേക ബ്രഹ്മാണ്ഡമണ്ഡലങ്ങളായി ഭവിച്ച സ്ഥൂലസൂക്ഷ്മകാരണങ്ങളെന്ന ജഡപ്രപഞ്ചങ്ങൾ വാസനയെന്ന കല്പനയാകുന്ന ചലനവായു അടങ്ങവേ അവകൾ തത്തത്സ്ഥാനത്തിൽ തന്നെ ആധാരവൃത്തിജ്ഞാന സമുദ്രമാത്രമായിട്ട് അടങ്ങിക്കാണും. ആവിധ വൃത്തിസമുദ്രത്തെ ഉറ്റു നോക്കു

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/8&oldid=166023" എന്ന താളിൽനിന്ന് ശേഖരിച്ചത്