Jump to content

താൾ:NijanandaVilasam-SriChattampiSwamikal.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ചൊല്ലാൽ അതിന്റെ പൊരുളോടു കൂടിയ കല്പനയോടു കൂടുന്ന ആ അവസ്ഥയെ വിവേകത്താൽ അനുഭവിച്ചു നോക്കുകിൽ ശൂന്യത്താൽതന്നെ അസത്തുപോലെ കണ്ടുകൊണ്ടുള്ള കുറിപ്പും, ശൂന്യത്തിനു വേറായി കല്പനയോടെതിരിടാതെ ചില ശബ്ദവിശേ‌ഷങ്ങളാൽ കരണേന്ദ്രിയങ്ങളുടെ സംബന്ധം കൂടാതെ സാമാന്യമായി ഉള്ളിൽ ഒരു ഉണർവു മാത്രമായി ഉദിച്ചു പ്രകാശിച്ച കുറിപ്പും, അനന്തരം ചില ശബ്ദങ്ങളാൽ ഉണ്ടായ അതിന്റെ അർത്ഥമായ കല്പനയോടുംകൂടി പ്രകാശിച്ചതാകട്ടെ, ഇവറ്റിനും, ഇവകളെ ദൃശ്യമായ അനാത്മവസ്തുക്കളായി പ്രകാശിപ്പിക്കുന്ന ദ്രഷ്ടാവായ ജ്ഞാനസ്വരൂപമായ തനിക്കും തമ്മിലുള്ള ഭേദജ്ഞാനാനുഭൂതി ഉണ്ടാകും.

ആകയാൽ ആകാശത്തൊരിടത്തിൽ പതിവായിരിക്കുന്ന ചന്ദ്രമണ്ഡലം ദൃഷ്ടിചലനഭേദത്തോടു കൂടി നോക്കപ്പെടുമ്പോൾ ആ സ്ഥലത്ത് ചന്ദ്രമണ്ഡലം ഇല്ലാത്തതുപോലെയും ഒരു നാലു കോലിനകലമായി രണ്ടു മണ്ഡലമായിട്ട് ഉദിച്ചു പ്രകാശിക്കുന്നതുപോലെയും അവയിലും ദൃഷ്ടിയുടെ ചലനഭേദത്താൽ ഒരു മണ്ഡലം കണ്ടും കാണാതെയായും മറ്റൊരു മണ്ഡലം നല്ലപോലെ വട്ടം തികഞ്ഞു പ്രകാശിച്ചും കാണപ്പെടുമ്പോൾ അവന്റെ സ്ഥാനത്ത് അവന്റെ ശൂന്യവും മറ്റൊരു സ്ഥലത്ത് മണ്ഡലത്തിന്റെ കുറിപ്പുകൂടാതെയുള്ള അവന്റെ ഉദയവും വേറൊരു സ്ഥലത്ത് മണ്ഡലം തികഞ്ഞ വിശേ‌ഷമായ ഉദയവും ഒരു ദൃഷ്ടിയിൽ കാണപ്പെടുന്നതുപോലെ, കരണേന്ദ്രിയങ്ങൾ അടങ്ങി ആത്മാ മാത്രമായി ശേ‌ഷിച്ച സ്ഥലത്ത് ശൂന്യം പോലെയുള്ള അവന്റെ അഭാവവും അതിൽ നിന്ന് ഭേദമായി വിശേ‌ഷം കൂടാതെ ഉണർവ് മാത്രമായ സാമാന്യ ഉദയവും സങ്കല്പത്തോടുകൂടിയ വിശേ‌ഷ ഉദയവും ഏതു

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/7&oldid=166012" എന്ന താളിൽനിന്ന് ശേഖരിച്ചത്