താൾ:NijanandaVilasam-SriChattampiSwamikal.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

കയറ്റിമ്മേൽ വീണു മൂർച്ഛ അടഞ്ഞിട്ടും, അപ്പോൾ കണ്ണു വഴിയായി കയറ്റിനെപ്പറ്റി ബുദ്ധിയിലുദിച്ച ഇതെന്ന സാമാന്യ ജ്ഞാനവും ഭ്രാന്തി നിമിത്തം രജ്ജുവിൽ കല്പിക്കപ്പെട്ട ബുദ്ധിയിൻ വഴിയെ സർപ്പമായി പ്രകാശിച്ച സർപ്പജ്ഞാനവും തമ്മിൽ ഐക്യപ്പെട്ടു. അപ്പോൾ അവ വേറെ ആകുന്നുവെന്നുള്ള വിവേകത്തിനു അവസരമില്ലാതിരുന്നു. എങ്കിലും മൂർച്ഛ തെളിയുമ്പോൾ ഇത്, സർപ്പം എന്ന രണ്ടു ജ്ഞാനവും പ്രത്യക്ഷത്തെ മുന്നിട്ടു മുമ്പിലത്തെപ്പോലെ ബുദ്ധിയിൻ വഴിയിലൂടെ രജ്ജുവിൽ ഉദിക്കയാൽ ആ ഉദിച്ച അവസ്ഥയെക്കൊണ്ടു വിവേകിക്കിൽ ഭേദഭാവന അറും. മൂർച്ചയുടെ മുമ്പും പിമ്പും ആയി ഉദിച്ച രണ്ടു ജ്ഞാനത്തിൽ, ഇതെന്ന ജ്ഞാനാനുഭവം വസ്തുതന്ത്രമായ കയറ്റിനെ ചേർന്ന വിവേകജ്ഞാനമെന്നും, സർപ്പജ്ഞാനം കർത്തുതന്ത്രമായ ആരോപിത സർപ്പവി‌ഷയവിവേകജ്ഞാനമെന്നും വിവേകാനുഭൂതി ഉണ്ടാകുമാറുപോലെ, സു‌ഷുപ്തിയിൽ കാരണശരീരത്തോട് ഐക്യപ്പെട്ട് ഭേദാഭേദകല്പന കൂടാതെ ശൂന്യംപോലെ കാണപ്പെട്ട് ജ്ഞാനസ്വരൂപമായ ആത്മവ്യാപകം ഉണരുമ്പോൾ, ഞാൻ ഒന്നുമറിയാതെ സുഖമായി ഉറങ്ങിയെന്നുള്ള അനുഭവം ആകട്ടെ, ആ ആത്മാവ് സു‌ഷുപ്തിയിൽ സ്ഥിതിചെയ്യുമ്പോൾ അന്യനാലുണ്ടായ ചില വാക്കുകൾ നിമിത്തം ഉണരുന്ന ഇവറ്റ ശോധിച്ചാൽ ആ അവസ്ഥാത്രയങ്ങളുടെ വിവേകം ഉദിക്കാവുന്നതാണ്. അതായത് ഉറങ്ങുമ്പോൾ ചില ചൊല്ലുകൾ കേൾക്കപ്പെടാതെയും ചിലതു കേൾക്കപ്പെട്ടും, അപ്പോൾ കരണേന്ദ്രിയങ്ങളെ ഒഴിഞ്ഞു ശൂന്യം പോലെയിരുന്ന ആ ആത്മവ്യാപകം യാതൊരു കല്പനയോടു അഭിമുഖപ്പെടാതെ തെളിവായി ഉദിച്ച്, അനന്തരം മറ്റൊരു

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/6&oldid=166008" എന്ന താളിൽനിന്ന് ശേഖരിച്ചത്