താൾ:NijanandaVilasam-SriChattampiSwamikal.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

മ്പോൾ ആദിമദ്ധ്യാന്തശൂന്യമായി സ്ഥൂലസൂക്ഷ്മകാരണാദി ഭേദം കൂടാതെ ഏകാകാരമായി, ജ്ഞാനാനന്ദഘനമായി, അനുഭവത്തിന്നു വരും. ആ അനുഭവവും കരതലാമലകം പോലെ തന്റെ ജ്ഞാനപ്രകാശത്തിൽ ദൃശ്യമായി ഗ്രഹിക്കപ്പെടുകയാലും ദൃശ്യമശേ‌ഷവും അനാത്മവാകയാലും അതു അഹംപദാർത്ഥമല്ലെന്നും അതിനെ വ്യാപിച്ചു പ്രകാശിക്കുന്ന സ്വരൂപജ്ഞാനവഹ്നിയിൽ ദൃശ്യമായ വൃത്തിക്കു സുമം ഭവിപ്പാൻ കാരണമില്ലയെന്നും നി‌ഷേധിക്കുമ്പോൾ അതും അധി‌ഷ്ഠാനാത്മസ്വരൂപ ഭാനമാത്രമായി നീങ്ങിപ്പോകും. ഈ ആത്മസ്വഭാവത്തെ അഹംകാരവൃത്തിസംബന്ധം കൂടാതെ താനായി പ്രകാശിക്കുന്ന പ്രകാരം അനുഭവിച്ചാലും.

ശി‌ഷ്യൻ: അപ്രകാരമേ സ്ഥൂലസൂക്ഷ്മകാരണങ്ങളായി തോന്നിയ ബ്രഹ്മാണ്ഡമണ്ഡലങ്ങളെ സ്വാനുഭവത്തിൽ കണ്ട പ്രകാരം, ബഹിരിന്ദ്രിങ്ങളാൽ വ്യാപിക്കപ്പെട്ട പദാർത്ഥങ്ങളെ ബഹിരിന്ദ്രിയ വ്യാപാരോപയോഗിയായ വി‌ഷയാധാര അഖണ്ഡവൃത്തിയിലും, അന്തരിന്ദ്രിയങ്ങളാൽ വ്യാപിച്ചു പ്രകാശിക്കപ്പെട്ട സൂക്ഷ്മപ്രപഞ്ചങ്ങളെ സൂക്ഷ്മവി‌ഷയഗ്രഹണോപയോഗിയായ വി‌ഷയാധാരഅഖണ്ഡവൃത്തിയിലും, കാരണപ്രപഞ്ചത്തെ, അതിനെ വ്യാപിച്ച് പ്രകാശിപ്പിക്കുന്ന കാരണപ്രപഞ്ചവി‌ഷയഗ്രഹണസാമഗ്രിയായ വി‌ഷയധാര അഖണ്ഡവൃത്തിയിലുമായിട്ടു ലയിപ്പിച്ച്, മുമ്പിൽ വിക്ഷേപവൃത്തിയാൽ തോന്നിയ സ്ഥൂല സൂക്ഷ്മ പഞ്ചഭൂതങ്ങളുടെ വികാരങ്ങളായ സ്ഥൂലസൂക്ഷ്മ ശരീരങ്ങളോടും കൂടിയ പ്രപഞ്ചാഭാവമാകട്ടെ, അവിദ്യയാൽ തോന്നിയ ഭാവാഭാവപ്രകാശ ആത്മപ്രകാശത്തെ മറയ്ക്കുന്ന കാരണ പ്രപഞ്ചാഭാവമാകട്ടെ, ഇവറ്റെ തനിക്കഭേദമായി കാണിച്ച അഖണ്ഡ പരിപൂർണ്ണവൃത്തി മാത്രമായിട്ട് തനതനുഭവത്തിൽ വന്ന സമയത്ത് അതിനെയും,

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/9&oldid=166034" എന്ന താളിൽനിന്ന് ശേഖരിച്ചത്