താൾ:NijanandaVilasam-SriChattampiSwamikal.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)


ശിഷ്യൻ: പരമാത്മാവു ഒരുവൻ തന്നെ സച്ചിദാനന്ദസ്വരൂപൻ;ജഡാജഡങ്ങളായി കാണപ്പെട്ട കാര്യകാരണരൂപമായ പ്രപഞ്ചം മിഥ്യ; പ്രപഞ്ചത്തെ ശ്രുതി പ്രതിപാദിക്കയെന്നുള്ളതു അതിന്റെ മുഖ്യാഭിപ്രായമല്ല; പ്രപഞ്ചാതീത പരമാത്മാവിനെ പ്രതിപാദിക്കലാകുന്നു അതിന്റെ മുഖ്യതാത്പര്യം എന്നരുളിയ പ്രകാരം ബോധിച്ചു. എങ്കിലും ഭ്രാന്തിജ്ഞാനത്തിനു വിഷയമായ പ്രപഞ്ചത്തെ സ്ഥൂലം മുതൽ അവ്യക്തം വരെ മിഥ്യയാകുന്നു എന്നുള്ള അനുഭൂതിയും. ശ്രുതി ചൊല്ലിയ പ്രകാരം വിഷയവിഷയീഭേദം കൂടാതെ സ്ഥിതിയിൽ പരമാത്മാവു വിഷയമാകുന്ന അനുഭൂതിയും അരുളേണമേ !

ആചാര്യൻ: ലോകത്തിൽ ഘടമിരിക്കുന്നു, പടമിരിക്കുന്നു, മഠമിരിക്കുന്നു, എന്നിങ്ങനെ കാണപ്പെടുന്ന അനുഭവത്തെ പരിശോധിച്ചാൽ അനുഭൂതിയുണ്ടാകും. ഘടമെന്നത് കംബുഗ്രീവാദിമത്തായുള്ള[1] വികാരവസ്തുവാകും. അപ്രകാരം തന്നെ പടം എന്നത് ഓതപ്രോതമായ തന്തുവിന്റെ വികാരത്തോടുകൂടിയ വികാര വസ്തുവാകും. ഇങ്ങനെയായാൽ പരസ്പരഭിന്നങ്ങളായ വിരുദ്ധവസ്തുക്കളിൽ മുൻപറഞ്ഞ പ്രകാരം സത്തു കാണപ്പെടുകയാൽ, അത് ഇവറ്റിനു ഭിന്നമോ അഭിന്നമോ? ഭിന്നമെന്നു വരികിൽ ആ സത്തിനെ അവയിൽനിന്നു നീക്കി കാണുകിൽ അവ ഇല്ലാത്തവയാകും. അഭിന്നമെങ്കിൽ, സത്തിൽനിന്നു ഭിന്നമാകാത്തതുകൊണ്ടു അവ നാമരൂപങ്ങളോടുകൂടിയ വികാരികളാകയില്ല. ഉഭയരൂപമോ സിദ്ധിക്കയില്ല. അപ്രകാരം തന്നെ പ്രത്യക്ഷമായ ഒരു ഘടം

  1. കംബുഗ്രീവാദിമത്തായുള്ള - ഇടുങ്ങിയ കഴുത്തുള്ള എന്നർത്ഥം
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/47&oldid=166002" എന്ന താളിൽനിന്ന് ശേഖരിച്ചത്