താൾ:NijanandaVilasam-SriChattampiSwamikal.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

പ്രയോജനമെന്നു ലാഭമായിട്ടു ഇല്ലാത്തതിനാലും, താൻ തന്നെ തനിക്കു പ്രയോജനമായിരിക്കകൊണ്ട് അപ്രകാരമേ ശ്രുതിയും ആത്മലാഭത്തെ പെരുമയോടുകൂടിയതായി ചൊല്ലുകയാലും, വിഷയപ്രയോജനങ്ങളും ഉണ്ട്. ശ്രുതിയുടെ പ്രവൃത്തിചേരുകയും ചെയ്യും.

(ശിഷ്യൻ സ്വയംസിദ്ധമായി ആനന്ദനിധിയായി സദോദിതാർക്കനായി[1] നിന്നു തന്നെ അറിയാതെ ഉഴലുന്ന ജീവന്മാരെ മായയെന്നറിഞ്ഞ്, തന്നെത്താനെന്നു ദർശിപ്പിക്കുന്ന കേവലം വസ്തുതന്ത്രമായ വേദമഹിമാവെ ആരറിയുന്നു, ആരോതുന്നു എന്നു ആനന്ദനടനം ചെയ്ത് മായാവിലക്ഷണസ്വരൂപിയായി പ്രകാശിച്ചു.)

  1. സദോദിതാർക്കനായി - സദാ ഉദിച്ചുനിൽക്കുന്ന സൂര്യനായി എന്നർത്ഥം
"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/46&oldid=166001" എന്ന താളിൽനിന്ന് ശേഖരിച്ചത്